തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ബി ജെ പി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്ന് മുന്് കേന്ദ്രസഹമന്ത്രി വി മുരളീധരന്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രചാരണത്തിനു പോയി എന്നതല്ലാതെ മറ്റു സംഘടനാ വിശദാംശങ്ങളൊന്നും തനിക്കറിയില്ലെന്നും ആ കാര്യങ്ങളൊക്കെ സംസ്ഥാന പ്രസിഡന്റ്് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാകും നല്ലതെന്നും വി മുരളീധരന് പറഞ്ഞു.