കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ജാനകിയെന്ന പേരിന് കുഴപ്പമെന്താണെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. ജാനകിയെന്ന പേര് ഉപയോഗിച്ച് നേരത്തെയും സിനിമകള്‍ വന്നിട്ടുണ്ടെന്നും അന്നൊന്നുമില്ലാത്ത പ്രശ്‌നം ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ജൂണ്‍ 27ന് റിലീസ് ചെയ്യാനിരുന്ന ജെ എസ് കെയ്ക്ക് സെന്‍സര്‍ ബോര്‍ഡും റിവൈസിംഗ് കമ്മിറ്റിയും അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാനകിയെന്ന പേര് സീതാ ദേവിയുടെ പര്യായ പദമായതിനാല്‍ മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ സിനിമാ സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. എം പദ്മകുമാറിന്റെ സിനിമയിലെ ജാനകി അബ്രഹാം എന്ന കഥാപാത്രത്തിന്റെ പേര് മാറ്റാനും തൊട്ടുമുമ്പ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. പ്രസ്തുത സിനിമയിലെ പേര് ജയന്തി അബ്രഹാം എന്നു മാറ്റിയതിന് ശേഷമാണ് അനുമതി നല്‍കിയത്.