പെരുമ്പാവൂര്‍: പൂര്‍വകാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ട് നിയന്ത്രണം വിട്ട യുവതി,ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. പെരുമ്പാവൂര്‍ വെങ്ങോലയിലാണ് സംഭവം. സാരമായി പരുക്കേറ്റ 32കാരന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. മാര്‍ച്ച് 19നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു.
രാവിലെ ഏഴരയോടെ ബെഡ്‌റൂമില്‍ കിടക്കുകയായിരുന്ന യുവാവിന്റെ ശരീരത്തിലേക്ക് ഭാര്യ തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം ഒഴിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ചൂട് ദ്രാവകം വീണതോടെ യുവാവിന്റെ രണ്ട് കയ്യിലും നെഞ്ചിലും പുറത്തും തുടകളിലും സ്വകാര്യഭാഗത്തും സാരമായി പൊള്ളലേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് മാര്‍ച്ച് 27 വ്യാഴാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തു.
' ഫോണില്‍ മുന്‍കാമുകിക്കൊപ്പം നില്‍ക്കുന്ന ചിത്രം' ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ
