യു കെയുടെ പുതിയ പ്രധാനമന്ത്രിയും ഇന്ത്യയുമായുള്ള ബന്ധങ്ങളും

യു കെയുടെ പുതിയ പ്രധാനമന്ത്രിയും ഇന്ത്യയുമായുള്ള ബന്ധങ്ങളും

Photo Caption


ഋഷി സുനക് നിര്‍ത്തിയിടത്തായിരിക്കുമോ പുതിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ തുടക്കമുണ്ടാവുകയെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ യു കെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ത്തുന്നത്. ഇന്ത്യ- യു കെ ബന്ധത്തെ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതും ചിന്താവിഷയമാണ്. 

14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് ശേഷമാണ് ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ യു കെ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന യു കെയും ബ്രിട്ടീഷ് ജിയോപൊളിറ്റിക്കല്‍ ഭാരവുമുള്‍പ്പെടെ മാറ്റങ്ങള്‍ക്കും കാതോര്‍ക്കുകയാണ് രാജ്യം. 

ഇന്ത്യയും യു കെയും സ്വതന്ത്ര വ്യാപാര ഉടമ്പടി ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളിലും തെരഞ്ഞെടുപ്പ് വന്നതോടെ 14-ാം റൗണ്ടില്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് രാജ്യങ്ങളിലും പുതിയ സര്‍ക്കാരുകള്‍ വന്നതോടെ വരും ഭാവിയില്‍ പതിനഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഉത്പാദകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ന്യൂഡല്‍ഹി യു കെയുടെ ആവശ്യവുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 

ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന വഴിത്തിരിവാകും.  കണ്‍സര്‍വേറ്റീവുമാരായ ബോറിസ് ജോണ്‍സണും ഋഷി സുനക്കും കരാര്‍ അന്തിമമാക്കാന്‍ ആഗ്രഹിച്ചിരുന്നു. 

2022-ലെ ദീപാവലിയോടെ ഇന്ത്യ- യു കെ ഉഭയകക്ഷി കരാറില്‍ ഒപ്പുവെക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിഗേറ്റ് അഴിമതിക്ക് ശേഷമുള്ള ആഭ്യന്തര രാഷ്ട്രീയ കൊടുങ്കാറ്റ് ജോണ്‍സന്റെ പ്രധാനമന്ത്രി സ്ഥാനം തെറിപ്പിക്കുകയും ലിസ് ട്രസിനെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു.

ട്രസിന് ശേഷം അധികാരത്തിലെത്തിയ ഋഷി സുനക്ക് 2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയിലെ  ജി 20 ഉച്ചകോടിയോ 2023ലെ ദീപാവലിയോ ആകുമ്പോഴേക്കും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ ഇരു രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് സീസണ്‍ ആസന്നമായതോടെ ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. 

ഇപ്പോള്‍ സ്റ്റാര്‍മര്‍ക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിക്കും അഞ്ച് വര്‍ഷം തികച്ചുമുള്ളതിനാല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ധാരാളം സമയമുണ്ട്. സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ- യു കെ ബന്ധത്തിന്റെ നിര്‍ണായക നിമിഷത്തിന് ചുക്കാന്‍ പിടിക്കാന്‍ സ്റ്റാര്‍മറിന് കഴിയും.

സ്റ്റാര്‍മറുടേയും ലേബര്‍ പാര്‍ട്ടിയുടേയും വിജയം യു കെയിലെ ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്‌തേക്കാം. കഴിഞ്ഞ ആഴ്ച കിംഗ്സ്ബറിയിലെ ശ്രീ സ്വാമിനാരായണ മന്ദിര്‍ സന്ദര്‍ശിക്കവെ ബ്രിട്ടനില്‍ ഹിന്ദുഫോബിയയ്ക്ക് തീര്‍ത്തും സ്ഥാനമില്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.

കശ്മീര്‍ സംഘര്‍ഷത്തില്‍ ലേബര്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ഉള്‍പ്പെടെയുള്ള മുന്‍കാല തെറ്റിദ്ധാരണകള്‍ അംഗീകരിക്കുമ്പോള്‍ യു കെ- ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഏതെങ്കിലും തീവ്രവാദ കാഴ്ചപ്പാടുകള്‍ ഇല്ലാതാക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറാണ്. 

യു കെ സേവന വ്യവസായത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള താത്ക്കാലിക വിസ സംബന്ധിച്ച ചര്‍ച്ചകള്‍ ലേബര്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാമെങ്കിലും കുടിയേറ്റം കുറയ്‌ക്കേണ്ടതിനെ കുറിച്ച്  ഉഭയകക്ഷി യോജിപ്പോടെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയായേക്കാം.