ഷിക്കാഗോയില്‍ കിഡ്‌നി രോഗ ബോധവത്ക്കരണവുമായി ഷിബു പീറ്റര്‍

ഷിക്കാഗോയില്‍ കിഡ്‌നി രോഗ ബോധവത്ക്കരണവുമായി ഷിബു പീറ്റര്‍

Photo Caption


എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ആഗോളതലത്തില്‍ കിഡ്‌നി ദിനാചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതോടനുബന്ധിച്ച് ക്രോണിക് കിഡ്‌നി രോഗത്തെ തുടക്കത്തിലേ കണ്ടുപിടിച്ചു തടയുക എന്ന ലക്ഷ്യത്തോടെ ഷിക്കാഗോ മലയാളി സമൂഹത്തിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കോര്‍ഡിനേറ്ററും ഷിക്കാഗോ നാഷണല്‍ കിഡ്‌നി ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫൗണ്ടേഷന്റെ കിഡ്‌നി മൊബൈല്‍ സംവിധാനം പ്രയോജനപ്പെടുത്തി വിവിധ ഇടങ്ങളില്‍ കിഡ്‌നി പരിശോധന ക്യാമ്പുകളും കൂടാതെ രോഗലക്ഷണങ്ങള്‍, ആരംഭത്തില്‍ തന്നെ എങ്ങനെ കണ്ടുപിടിച്ചു തടയാം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ ബോധവത്കരണ സെമിനാറുകളും നടത്തുന്നു. 

ഓരോ ക്യാമ്പിലും ഏകദേശം 80 പേര്‍ക്ക് പരിശോധനകള്‍ നടത്തുമ്പോള്‍ ശരാശരി മൂന്നോ നാലോ പേര്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കുന്നുണ്ടെന്നാണ് ഷിബു പീറ്റര്‍ പറയുന്നത്. ആരംഭഘട്ട മായതുകൊണ്ട് പ്രാരംഭ ചികിത്സയിലൂടെ രോഗവും രോഗിയേയും വഷളാകാതെ പ്രതിരോധിച്ചാല്‍ പൂര്‍ണ്ണമായും രോഗമുക്തരാകുവാന്‍ സാധിക്കും. 


ഷിക്കാഗോയില്‍ കിഡ്‌നി രോഗ ബോധവത്ക്കരണവുമായി ഷിബു പീറ്റര്‍

പ്രധാന ലക്ഷണങ്ങളായ മൂത്രത്തില്‍ എണ്ണമയവും കൊഴുപ്പും കലര്‍ന്ന രീതിയില്‍ പതഞ്ഞു പൊങ്ങുക, അളവില്‍ കുറയുക, മൂത്രത്തില്‍ രക്തമയം കാണുക, ആവര്‍ത്തിച്ചു കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോള്‍ തടസ്സവും വേദനയും പുകച്ചിലും അനുഭവപ്പെടുക, കൂടാതെ കണ്ണിനു ചുറ്റും തടിപ്പ്, മുഖത്തും കൈകാലിലും ദേഹത്തും നീര്, ശരീര വേദന, തളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി, വിശപ്പിലായ്മ, കിതപ്പ്, ശ്വാസംമുട്ടല്‍, നടുവേദന, ബോധക്ഷയം, കാഴ്ച മങ്ങല്‍, എല്ലിന് ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ രോഗം മൂര്‍ച്ഛിച്ചു അഞ്ചാംഘട്ട കിഡ്‌നി രോഗത്തിന് അടിമപ്പെട്ടാല്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുകയില്ല. പിന്നെയുള്ള ഏക ആശ്രയം മുടങ്ങാതെയുള്ള ഡയലിസിസ് അല്ലെങ്കില്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ്. ഈ സന്ദേശം ജനങ്ങളില്‍ എത്തിച്ചു രോഗത്തെ തുടക്കത്തില്‍ തടയാന്‍ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യ മിടുന്നത്. 

ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഷിബു പീറ്റര്‍ പാലാ സ്വദേശിയാണ്.