ഒമ്പത് വയസ്സുകാരനായ ഇന്ത്യന്‍ താരം ആരിത് കപില്‍ ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്‌നസ് കാള്‍സണെ സമനിലയില്‍ തളച്ചു

ഒമ്പത് വയസ്സുകാരനായ ഇന്ത്യന്‍ താരം ആരിത് കപില്‍ ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്‌നസ് കാള്‍സണെ സമനിലയില്‍ തളച്ചു


ന്യൂഡല്‍ഹി: ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്‌നസ് കാള്‍സണെ സമനിലയില്‍ തളച്ച് ഒമ്പത് വയസ്സുകാരനായ ഇന്ത്യന്‍ താരം ആരിത് കപില്‍. പ്രമുഖ ഓണ്‍ലൈന്‍ ഗെയിം പ്ലാറ്റ്‌ഫോമായ 'ഏര്‍ലി ടൈറ്റില്‍ഡ് ട്യൂസ്‌ഡേ' ചെസ് ടൂര്‍ണമെന്റിലാണ് ഒമ്പതുവയസ്സുകാരന്റെ നേട്ടം.

അടുത്തിടെ നടന്ന അണ്ടര്‍9 നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായിരുന്നു ആരിത്. അഞ്ചുതവണ ലോക ചാംപ്യനായ താരമാണ് കാള്‍സണ്‍. ജോര്‍ജിയയില്‍ നിന്നാണ് ഡല്‍ഹിക്കാരനായ പയ്യന്‍ മത്സരത്തില്‍ പങ്കെടുത്തത്. അണ്ടര്‍10 ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ജോര്‍ജിയയിലെത്തിയത്.

അതേ സമയം 11 ല്‍ 10 പോയിന്റുകള്‍ നേടി ഇന്ത്യന്‍ കളിക്കാരന്‍ വി പ്രണവ് 'ഏര്‍ലി ടൈറ്റില്‍ഡ് ട്യൂസ്‌ഡേ' ടൂര്‍ണമെന്റ് കിരീടം നേടി. അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഹാന്‍സ് മോക്ക് നീമാനും കാള്‍സണും 9.5 പോയിന്റുമായി തുല്യത പാലിച്ചു, ടൈബ്രേക്കില്‍ നീമാന്‍ രണ്ടാം സ്ഥാനം നേടി.