ന്യൂഡല്‍ഹി: ഗുസ്തി താരം ബജ്റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ സസ്പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിള്‍ നല്കാന് വിമ്മതിച്ചതിനാലാണ് നടപടി. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു
കഴിഞ്ഞ മാസം പത്തിന് സോനിപത്തില്‍ നടന്ന ഒളിംപിക്സ് യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുത്ത ബജ്റംഗ് പൂനിയ മൂത്ര സാംപിള്‍ നല്കിയില്ലെന്നാരോപിച്ചാണ് താത്കാലിക നടപടി.
ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും നിസ്സഹരണം തുടര്‍ന്നാല്‍ മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്റംഗ് പൂനിയയെ അറിയിച്ചു.