വാഷിങ്ടണ്‍: ട്രംപിന്റെ ഇടപെടലുകളെ തുടര്‍ന്ന് ഇറാന്‍ 800 പ്രക്ഷോഭകരുടെ വധശിക്ഷ ഒഴിവാക്കുമെന്ന് അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റാണ് മാധ്യമ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.
ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന നീക്കം തുടര്‍ന്നാല്‍ സൈനിക നടപടികള്‍ ഉണ്ടാവുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പു നല്‍കി.
ഇതിനിടെ മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നയതന്ത്രപരമായ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാനില്‍ ഒരാഴ്ചയായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം പ്രതിഷേധങ്ങളുടെ വ്യാപ്തി മറച്ചു വെക്കാനുള്ള ശ്രമമെന്ന ആശങ്ക പ്രതിഷേധക്കാര്‍ പ്രകടിപ്പിച്ചു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ അമേരിക്ക പ്രഖ്യാപിച്ചു. ഇറാനിയന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഉപരോധം..
