ന്യൂഡല്‍ഹി: ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2024നെ അപേക്ഷിച്ച് 2025 ഡിസംബറോടെ കയറ്റുമതി വര്‍ധിച്ചുവെന്ന കണക്കുകളാണ് വാണിജ്യ മന്ത്രാലയം പുറത്തു വിട്ടത്.
ഡിസംബറില്‍ മാത്രം ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 67.35 ശതമാനം വര്‍ധിച്ച് 2.04 ബില്യണ്‍ ഡോളറില്‍ എത്തി.
ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ കയറ്റുമതി ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും സമുദ്രോല്‍പന്നങ്ങളും കാര്‍ഷിക ഉത്പന്നങ്ങളും ആയിരുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.42 ബില്യണ്‍ ഡോളറായിരുന്നത് 2025 ഏപ്രില്‍- ഡിസംബറില്‍ 14.25 ബില്യണ്‍ ഡോളറായി വര്‍ധനവ് രേഖപ്പെടുത്തി.
