വിനേഷ് ഫോഗട്ട് മത്സരിക്കുന്നതിനെതിരെ റെസ്‌ലിങ് ഫൗണ്ടേഷന്‍ സുപ്രിം കോടതിയെ സമീപിച്ചു

വിനേഷ് ഫോഗട്ട് മത്സരിക്കുന്നതിനെതിരെ റെസ്‌ലിങ് ഫൗണ്ടേഷന്‍ സുപ്രിം കോടതിയെ സമീപിച്ചു


ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നതിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രിം കോടതിയെ സമീപിച്ചു. സുപ്രിം കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും.

മെയ് 30,31 തിയ്യതികളിലായാണ് ഏഷ്യന്‍ ഗെയിംസിനുള്ള ട്രയല്‍ ആരംഭിക്കുന്നത്. നേരത്തെ ട്രയലില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രിം കോടതിയില്‍ വിനേഷ് ഫോഗട്ടിനെതിരേ ഹര്‍ജി സമര്‍പ്പിച്ചത്.