വാട്ട്‌സ് ആപ്പിനെയും പിന്തള്ളി ഇന്ത്യയുടെ സ്വന്തം മെസേജിംഗ് ആപ്പ് 'ആറാട്ടൈ'

വാട്ട്‌സ് ആപ്പിനെയും പിന്തള്ളി ഇന്ത്യയുടെ സ്വന്തം മെസേജിംഗ് ആപ്പ് 'ആറാട്ടൈ'


ആപ്പ് സ്‌റ്റോര്‍ റാങ്കിങ്ങില്‍  ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്-'ആറാട്ടൈ'. വലിയ ബഹളങ്ങളൊന്നുമില്ലാതെ ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോ 2021ല്‍ പുറത്തിറക്കിയ ആപ്പാണ് ഇപ്പോള്‍ ആപ്പ് സ്‌റ്റോര്‍ റാങ്കിംഗില്‍ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി ജനശ്രദ്ധ നേടുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 100 മടങ്ങ് വര്‍ധനയുണ്ടായതായി സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം 3,000ല്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ന്നു

'ആറാട്ടൈ' എന്ന പേരിന്റെ ഉല്‍ഭവം തമിഴ് ഭാഷയില്‍ നിന്നാണ്. സംഭാഷണം അല്ലെങ്കില്‍ ക്വാഷ്വല്‍ ചാറ്റ് എന്നാണ് അര്‍ഥം. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്‍പ്പറേഷനാണ് ആറാട്ടൈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഉപയോക്താക്കള്‍ക്ക് വണ്‍ഓണ്‍വണ്‍ ചാറ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവയ്ക്കു പുറമേ  വോയ്‌സ് നോട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അയയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. ആറാട്ടൈ വെറും ചാറ്റിംഗ് ആപ്പ് മാത്രമല്ല. ഗ്രൂപ്പ് ചര്‍ച്ചകള്‍, ചാനലുകള്‍, സ്‌റ്റോറികള്‍, മീറ്റിംഗുകള്‍ തുടങ്ങിയവയും ചെയ്യാനാകും. ഡെസ്‌ക്‌ടോപ്പുകളിലും (വിന്‍ഡോസ്, മാക്ഒഎസ്, ലിനക്‌സ്) ആന്‍ഡ്രോയ്ഡ് ടിവിയിലും പോലും ആപ്പ് ഉപയോഗിക്കാന്‍ കഴിയും.

ആറാട്ടൈ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ സെര്‍ച്ച് ചെയ്ത് അൃമേേമശ ങലലൈിഴലൃ (ദീവീ ഇീൃുീൃമശേീി) ഇന്‍സ്റ്റാള്‍ ചെയ്യാം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ്, ശഛട പതിപ്പുകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ആക്‌സസ് ചെയ്യാന്‍ കഴിയും. ഇന്‍സ്റ്റാളേഷന് ശേഷം, ഉപയോക്താക്കള്‍ ഒരു ഒടിപി ഉപയോഗിച്ച് അവരുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പിക്കണം. ഒരു പ്രൊഫൈല്‍ നെയിമും ഫോട്ടോയും ചേര്‍ത്തുകൊണ്ട് അക്കൗണ്ട് ആക്ടീവാക്കാം. ആറാട്ടൈ കോണ്‍ടാക്റ്റുകള്‍ ഓട്ടോമാറ്റിക്കായി സിങ്ക് ചെയ്യുന്നു. കൂടാതെ എസ്എംഎസ് വഴി ഉപയോക്താക്കള്‍ അല്ലാത്തവര്‍ക്കും ഇന്‍വിറ്റേഷനുകള്‍ അയയ്ക്കാനും കഴിയും

ആറാട്ടൈയുടെ പ്രത്യേകതകള്‍ 

1. ആറാട്ടൈ മീറ്റിങ്-ഗൂഗിള്‍ മീറ്റും വാട്‌സാപ്പും ഒന്നില്‍

വാട്‌സാപ്പ് പോലുള്ള ആപ്പുകള്‍ ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്കോ ചെറിയ വിഡിയോ കോളുകള്‍ക്കോ അനുയോജ്യമാണെങ്കിലും, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കായി മിക്ക സ്ഥാപനങ്ങളും ഗൂഗിള്‍ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് രണ്ടിന്റെയും മികച്ച ഗുണങ്ങള്‍ ഒരുമിപ്പിക്കാനാണ് അറട്ടൈയുടെ ശ്രമം. ഇതിനായി ഒരു പ്രത്യേക മീറ്റിങ്‌സ് വിഭാഗം തന്നെ ആപ്പിലുണ്ട്

2. ആറാട്ടൈ പോക്കറ്റ് - വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഒരിടം

പ്രധാനപ്പെട്ട ഫയലുകളോ രേഖകളോ ഒരിടത്ത് സൂക്ഷിക്കുന്നതിനായി നമ്മള്‍ പലപ്പോഴും വാട്‌സാപ്പില്‍ നമുക്ക് തന്നെയോ കുടുംബാംഗങ്ങള്‍ക്കോ അയയ്ക്കാറുണ്ട്. ഈ രംഗത്ത് ഒരു പടി കൂടി കടന്നാണ് അറട്ടൈ 'പോക്കറ്റ്' എന്ന സൗകര്യം അവതരിപ്പിക്കുന്നത്. ആപ്പിനുള്ളില്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു സ്വകാര്യ ഇടമായി ഇത് പ്രവര്‍ത്തിക്കുന്നു

3. ലൊക്കേഷന്‍ ഷെയറിങ്ങില്‍ പുതിയ മാറ്റം

ലൊക്കേഷന്‍ ഷെയറിങ് ഒരു പുതിയ ഫീച്ചറല്ല. എന്നാല്‍ ആറാട്ടൈയുടെ ലൊക്കേഷന്‍ ഷെയറിങ് വിഭാഗത്തില്‍ 'ലക്ഷ്യസ്ഥാനത്ത് എത്തും വരെ' ('Till I reach') എന്നൊരു ഓപ്ഷന്‍ കാണാം. നിങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് ഇതില്‍ സെറ്റ് ചെയ്താല്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യപ്പെടും. അവിടെ എത്തിക്കഴിഞ്ഞാല്‍ ലൊക്കേഷന്‍ ഷെയറിങ് തനിയെ നിലയ്ക്കും. അടുത്ത ദിവസത്തെ യാത്രയ്ക്കായി ലക്ഷ്യസ്ഥാനങ്ങള്‍ നേരത്തേ സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും.

4. മെന്‍ഷനുകള്‍ക്ക് പ്രത്യേക പേജ്

എല്ലാ ചാറ്റുകളും ഗ്രൂപ്പുകളും പരിശോധിച്ച് നമ്മളെ എവിടെയൊക്കെ മെന്‍ഷന്‍ ചെയ്തു എന്ന് കണ്ടെത്താന്‍ മിക്കവര്‍ക്കും സമയം കിട്ടാറില്ല. സോഹോ ഈ പ്രശ്‌നം മനസ്സിലാക്കിയിട്ടുണ്ട്. അറട്ടൈയില്‍ 'മെന്‍ഷനുകള്‍ക്ക്' മാത്രമായി ഒരു പ്രത്യേക പേജ് തന്നെയുണ്ട്. ഏത് ചാറ്റിലോ ഗ്രൂപ്പിലോ ആകട്ടെ, നിങ്ങളെ മെന്‍ഷന്‍ ചെയ്ത എല്ലാ സന്ദേശങ്ങളും ഇവിടെ ഒരുമിച്ച് കാണാം.

5.  വിവിധ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം 

സ്മാര്‍ട് ഫോണ്‍, ടാബ്‌ലറ്റ്, ഡെസ്‌ക്ടോപ്പ് എന്നിവയുള്‍പ്പെടെ ഒരേസമയം അഞ്ച് ഉപകരണങ്ങളില്‍ വരെ ഉപയോഗിക്കാനുള്ള സൗകര്യം (മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്) മറ്റ് ചാറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള സംഭാഷണങ്ങള്‍ അറട്ടൈയിലേക്ക് കൊണ്ടുവരാനും (ഇംപോര്‍ട്ട്) സാധിക്കും.

സുരക്ഷയിലെ ആശങ്ക

നിലവില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല എന്നത് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ സന്ദേശങ്ങള്‍ക്കും വൈകാതെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുമെന്ന് സോഹോ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്തെ പ്രമുഖരായ സോഹോ കോര്‍പറേഷനാണ് ആറാട്ടൈ വികസിപ്പിച്ചത്. 1996ല്‍ ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്ന് സ്ഥാപിച്ച ഈ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി, ഇമെയില്‍, സിആര്‍എം, എച്ച്ആര്‍, അക്കൗണ്ടിങ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങി 55ല്‍ അധികം ബിസിനസ് ആപ്ലിക്കേഷനുകള്‍ നല്‍കുന്നുണ്ട്. ഇന്ന് 150 രാജ്യങ്ങളിലായി 13 കോടിയിലധികം ഉപയോക്താക്കള്‍ സോഹോയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നു. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഡിലോയിറ്റ്, ടൊയോട്ട, സോണി, പ്യൂമ, ലോറിയല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ സോഹോയുടെ ഉപയോക്താക്കളില്‍ ഉള്‍പ്പെടുന്നു.