ഫീനിക്‌സ്: അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് ഫീനിക്‌സിനടുത്തുള്ള പര്‍വതനിരകളില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. നാല് പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടതെന്ന് പൈനല്‍ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. സൂപ്പീരിയറിന് തെക്കുവശത്തുള്ള ടെലിഗ്രാഫ് കാന്യണ്‍ മേഖലയിലെ ദുര്‍ഘടങ്ങള്‍ നിറഞ്ഞ പര്‍വതപ്രദേശത്താണ് അപകടം നടന്നത്. സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നത് ഏറെ പ്രയാസകരമായതിനാല്‍ രക്ഷാസേനകള്‍ ശക്തമായ പരിശ്രമത്തിലാണ്. പരുക്കുകളെക്കുറിച്ചുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് അപകടം നടന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) വ്യക്തമാക്കി. എംഡി 369 എഫ്എഫ് മോഡല്‍ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ക്വീന്‍ ക്രീക്കിലുള്ള പെഗാസസ് എയര്‍പാര്‍ക്കില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര ആരംഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഫീനിക്‌സില്‍ നിന്ന് ഏകദേശം 70 മൈല്‍ അകലെയാണ് സൂപ്പീരിയര്‍ പട്ടണം.
അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനായി അപകടസ്ഥലത്തിന് മുകളില്‍ താല്‍ക്കാലിക വിമാനവിലക്ക് എഅഅ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും എഅഅയും ചേര്‍ന്ന് അപകടകാരണം അന്വേഷിച്ചുവരികയാണ്.
നാലുപേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അരിസോണ പര്‍വതനിരകളില്‍ തകര്‍ന്നു വീണു
