ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത: അമേരിക്കയില്‍ 720,796 ബിഎംഡബ്ല്യു കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത: അമേരിക്കയില്‍ 720,796 ബിഎംഡബ്ല്യു കാറുകള്‍ തിരിച്ചുവിളിക്കുന്നു


ന്യൂയോര്‍ക്ക്: ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കണക്കിലെടുത്ത് അമേരിക്കയില്‍ ബിഎംഡബ്ല്യു 720,796 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ഇലക്ട്രിക് വാട്ടര്‍ പമ്പ് തെറ്റായി ഇന്‍സ്റ്റാള്‍ ചെയ്തതിനെ തുടര്‍ന്നാണ് കാറുകള്‍ പിന്‍വലിച്ചതെന്ന് കമ്പനി അറിയിച്ചു. പോസിറ്റീവ് ക്രാങ്കേസ് വെന്റിലേഷന്‍ സിസ്റ്റത്തില്‍ നിന്നുള്ള ബ്ലോബൈ-ലിക്വിഡ് ഇന്‍ടേക്ക് എയര്‍ ഹോസില്‍ ശേഖരിക്കുന്നത് പ്ലഗ് കണക്ടറിലേക്ക് ഡ്രിപ്പ് ചെയ്യുന്നത് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമാകുമെന്നും തീപിടുത്തത്തിന് സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.

12 മോഡലുകളാണ് പിന്‍വലിച്ചത്. ഒക്ടോബര്‍ 4-ന് വാഹന ഉടമകള്‍ക്ക് അറിയിപ്പ് മെയില്‍ ചെയ്യും. ഉടമകള്‍ക്ക് 1-800-525-7417 എന്ന നമ്പറില്‍ ആങണ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു. ഈ മാസം വരെ, പമ്പിന്റെ തകരാര്‍ സംബന്ധിച്ച് ബിഎംഡബ്ല്യുവിന് ഏകദേശം 18 ഉപഭോക്തൃ പരാതികള്‍ ലഭിച്ചതായി ബിഎംഡബ്ല്യു റീകോള്‍ ഡോക്യുമെന്റുകളില്‍ പറഞ്ഞു.

തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ജൂലൈയ്ക്ക് ശേഷം മൂന്നാം തവണയാണ് ബിഎംഡബ്ല്യു മോഡലുകള്‍ തിരിച്ചുവിളിക്കുന്നത്. ജൂലൈ 24 ന് ബിഎംഡബ്ല്യു വടക്കേ അമേരിക്കയില്‍ 290,000-ലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ജൂലൈ 10 ന്, 394,000-ലധികം വാഹനങ്ങളും തിരിച്ചുവിളിച്ചു