ഐഫോണ്‍ 16 മോഡലുകള്‍ സെപ്തംബര്‍ ഒന്‍പതിന് ഇന്ത്യയില്‍

ഐഫോണ്‍ 16 മോഡലുകള്‍ സെപ്തംബര്‍ ഒന്‍പതിന് ഇന്ത്യയില്‍


മുംബൈ: ആപ്പിള്‍ ഐഫോണ്‍ 16 സെപ്റ്റംബര്‍ ഒന്‍പതിന് പുറത്തിറങ്ങും. ഐഫോണ്‍ 16 പ്രോ, പ്രോമാക്‌സ് എന്നിവ ഒന്നിച്ചായിരിക്കും ആപ്പിള്‍ പുറത്തിറക്കുന്നത്. 

ആപ്പിളിന്റെ പുതിയ മോഡലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷി കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഐഫോണിന്റെ പുതിയ മോഡലിന് വില വര്‍ധനവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. 

സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 16ന് 79,900- 89,900 വരെയായിരിക്കും വില. എന്നാല്‍ പ്രോ മോഡലുകളുടെ വിലയില്‍ 10,000 രൂപയുടെ വരെ വ്യത്യാസം വന്നേക്കാം. ഐഫോണ്‍ 16 പ്രോയയുടെ വില 1,44,900 വരെയും പ്രോമാക്‌സിന്റെ വില 1,69,900 വരെയും ആയേക്കാം. ഐഫോണ്‍ 15 പ്രോയ്ക്ക് 1,34,900 രൂപയ്ക്കും പ്രോ മാക്‌സിന് 1,59,900 രൂപയുമായിരുന്നു ഇന്ത്യയിലെ വില.

ഇതാദ്യമായി ഐഫോണ്‍ പ്രോ മോഡലുകള്‍ ഇന്ത്യയിലെ യൂണിറ്റുകളില്‍ നിര്‍മിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതു വിലയില്‍ വലിയ കുറവു വരുത്തില്ലെന്നും ടെക് നിരീക്ഷകര്‍ പറയുന്നു.