അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ വാട്‌സ്ആപില്‍ ഫീച്ചര്‍ വരുന്നു

അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ വാട്‌സ്ആപില്‍ ഫീച്ചര്‍ വരുന്നു


കാലിഫോര്‍ണിയ: അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ വാട്‌സ്ആപ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. തങ്ങളുടെ നമ്പറിലേക്ക് ആര്‍ക്കെല്ലാം സന്ദേശം അയയ്ക്കാമെന്ന് നമ്പറുടമയ്ക്ക് തീരുമാനിക്കാനാവും. അപരിചിതരില്‍ നിന്നും അറിയാത്ത നമ്പറുകളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള ബ്ലോക്ക് അണ്‍നോണ്‍ മെസേജ് എന്ന സജ്ജീകരണമാണ് ഒരുക്കുന്നത്.

വൈകാതെ വാട്‌സാപ്പില്‍ ഈ പുതിയ ഫീച്ചര്‍ എത്തും. ആന്‍ഡ്രോയിഡിന്റെ 2.24.17.24 ബീറ്റാ പതിപ്പില്‍ ഈ ഫീച്ചറും പ്രതീക്ഷിക്കാം. വാട്‌സാപ്പിന്റെ പ്രൈവസി സെറ്റിങ്‌സിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.