കഥ പോലെ മനോഹരം ഈ മോഷണ കഥ

കഥ പോലെ മനോഹരം ഈ മോഷണ കഥ

Photo Caption


എംടിയുടെ വീട്ടില്‍ മോഷണം തുടങ്ങിയിട്ട് 4 വര്‍ഷം, ഓരോ ആഭരണങ്ങളായി എടുത്തു; ഒടുവില്‍ കുടുങ്ങി

സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ? വീട്ടില്‍ നടന്ന മോഷണത്തിന്റെ കഥ ഒരു നല്ല കഥയോളം മനോഹരം. 

മോഷണത്തി?ന് പിടികൂടപ്പെട്ടിരിക്കുന്നത് വര്ഷങ്ങളായി എംടിയുടെ വീട്ടില്‍ പണിയെടുക്കുന്ന ജോലിക്കാരി?യും അവരുടെ സുഹൃത്തുമാണ്. അവര്‍ ഒരു കഥയെഴുതുന്ന ക്ഷമയോടെയാണ്, സത്യത്തില്‍ വര്ഷങ്ങളെടുത്തതാണ്?, ?അവിടെ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു വന്നത്. ഇപ്പോഴിത്തിരി ആക്രാന്തം കൂടിപ്പോ?യപ്പോള്‍ പിടിയിലായെന്ന് മാത്രം.

മലയാളത്തിന്റെ ഭാഗ്യമെന്ന് പറയട്ടെ, തങ്ങള്‍ മോഷ്ടിച്ച ?സ്വര്‍ണത്തെക്കാള്‍ എത്രയോ വിലപിടിപ്പുള്ള മറ്റൊന്ന് ആ അലമാരിയിലുണ്ടായിരുന്നത് ആ പാവങ്ങള്‍ അറി?ഞ്ഞില്ല: എംടിയുടെ കൃതികളുടെ കൈയെഴുത്ത് പ്രതികള്‍.? 

മോഷ്ടിച്ച സ്വര്‍ണം പൊതിയാനെങ്കിലും അവരത് എടുത്തിരുന്നെങ്കില്‍ നാളെ എംടി കൃതികളെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്ന ഗവേഷകര്‍ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഇനി ബുദ്ധിപൂര്‍വം അത് അടിച്ചു മാറ്റി ഏതെങ്കിലും കുബുദ്ധിയുടെ കൈയിലെത്തിച്ചിരുന്നെകില്‍ നാളെ ഒരു കാലത്ത് അയാള്‍ ഒരുപക്ഷെ അവ വിറ്റ് കോടികള്‍ നേടിയേനെ.

പ്രതികള്‍ കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍.? കഴിഞ്ഞ മാസമാണ് കൂടുതല്‍ സ്വര്‍ണ്ണം അലമാരയില്‍ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ച?ത്.

പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശന്‍ എന്നിവരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 പവന്‍ സ്വര്‍ണമാണ് എംടിയുടെ വീട്ടില്‍ നിന്ന് കളവ് പോയത്. മോഷണത്തിന്റെ അടയാളങ്ങളൊന്നും അലമാരയില്‍ കാണാത്തതിനാല്‍, വീടുമായി ഇടപഴകുന്നവരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണമാണ് വീട്ടിലെ ജോലിക്കാരിയിലേക്ക് ഒടുവില്‍ എത്തിയത്.

3,4,5 പവന്‍ തൂക്കം വരുന്ന മൂന്ന് മാലകള്‍, മൂന്ന് പവന്റെ വള, മൂന്ന് പവന്‍ തുക്കം വരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മല്‍, ഒരു പവന്റെ ലോക്കറ്റ്. മരതകം പതിച്ചൊരു ലോക്കറ്റ് തുടങ്ങി 16 ലക്ഷത്തിന്റെ ആഭരണങ്ങളാണ്   കവര്‍ന്നത്. സെപ്തംബര്‍ 22നാണ് വീട്ടുകാര്‍ ഒടുവില്‍ ആഭരണം പരിശോധിച്ചത്. സെപ്തംബര്‍ 29ന് അലമാരയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. മറ്റെവിടെയെങ്കിലും വച്ചോ എന്ന സംശയത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. അങ്ങനെയാണ് നടക്കാവ് പൊലീസില്‍ പരാതിപ്പെട്ടത്. എംടിയുടെ കയ്യെഴുത്ത് പ്രതികളടക്കം അമൂല്യ സാഹിത്യ കൃതികളൊന്നും ?കള്ളിയും കള്ള?നും തൊട്ടില്ല.? മലയാളത്തിന്റെ ഭാഗ്യം!