പാരീസ്: പാരീസ് ഒളിമ്പിക്സില്‍ നിന്നും പരാഗ്വേയുടെ യുവ വനിതാ നീന്തല്‍ കാരിയ നാട്ടിലേക്ക് തിരിച്ചച്ചു. 'കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര ഹോട്ട്' ആയതിനാലാണത്രെ നീന്തല്‍ താരം ലുവാന അലോന്‍സോയെ തിരികെ നാട്ടിലേക്ക് വിമാനം കയറ്റിയത്. ലുവാനയുടെ സൗന്ദര്യം സ്വന്തം ടീമിലെ കളിക്കാരെ വ്യതിചലിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് അവര്‍ക്ക് മടങ്ങേണ്ടി വന്നത്.
പാരീസ് ഒളിമ്പിക്സില്‍ നിന്ന് സ്വന്തം രാജ്യം തന്നെ തിരിച്ചു വിളിച്ചതോടെ ഒളിമ്പിക്സ് വില്ലേജിലെ പ്രത്യേകാവകാശങ്ങളെല്ലാം ലുവാനയ്ക്ക് നഷ്ടമാവുകയായിരുന്നു. മത്സരങ്ങള്‍ക്കിടിയല്‍ ലുവാനയുടെ സൗന്ദര്യം സ്വന്തം ടീമംഗങ്ങളുടെ ശ്രദ്ധ തിരിക്കുകയായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അലാന്‍സോയെ തിരികെയെത്തിക്കാന്‍ നാട് കൊതിച്ചതോടെ പരാഗ്വേയില്‍ തിരിച്ചെത്തിയ ഉടന്‍ യുവതി നീന്തലില്‍ നിന്നും വിരമിച്ച് ആളുകളെ ഞെട്ടിക്കുകയും ചെയ്തു. അതീവ സുന്ദരിയായ അലോന്‍സോ
പാരീസ് ഒളിമ്പിക്സിലെ നിരവധി ഹൃദയങ്ങള്‍ സ്വന്തമാക്കിയാണ് വിമാനം കയറിയതെന്നും പറയുന്നു. അലോന്‍സോയുടെ ഭാവി പദ്ധതികളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
അലോന്‍സോ പങ്കെടുക്കുന്ന മത്സരങ്ങളുടെ ഫൈനലിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും അഴര്‍ക്ക് പാരീസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക അവസാനം വരെ ഒളിംപിക്‌സ് വില്ലേജില്‍ തുടരാനുള്ള അനുവാദമുണ്ടായിരുന്നു. എന്നിട്ടും ലുവാന അലോന്‍സോയോട് വില്ലേജിലെ താമസം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ലുവാനയുടെ സാന്നിധ്യം പരാഗ്വേയില്‍ നിന്നുള്ള ഒളിംപിക് സംഘത്തെ അനുചിതമായി ബാധിക്കുന്നുവെന്നാണ് ദേശീയ ടീമിന്റെ മാനേജര്‍ പറഞ്ഞത്. അതോടെ അലോന്‍സോയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നീന്തലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അലോന്‍സോ തന്നെ പിന്തുണച്ചവര്‍ക്കും രാജ്യത്തിനും നന്ദി പറഞ്ഞു. ഒളിമ്പിക് വില്ലേജ് ഒഴിയാന്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് മാത്രം അവര്‍ പ്രതികരിച്ചില്ല.