കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും മറ്റുചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ആന്‍ഡര്‍ സെര്‍ മേഖലയിലെ മിഡില്‍ സ്‌കൂളില്‍ സ്‌ഫോടനമുണ്ടായതെന്ന് പ്രവിശ്യാ പൊലീസ് അറിയിച്ചു.
കുനാര്‍ പ്രവിശ്യാ പൊലീസ് ആസ്ഥാനത്തെ വക്താവ് ഫരീദ് ദെഖാന്‍ ആണ് സംഭവവിവരം അറിയിച്ചത്. സ്‌ഫോടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കുനാര്‍ പ്രവിശ്യയില്‍നിന്നുള്ള അന്വേഷണസംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു.
സ്‌ഫോടനത്തില്‍പ്പെട്ടവരുടെ കൃത്യമായ എണ്ണമോ സംഭവത്തിന്റെ സാഹചര്യങ്ങളോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
