ട്രംപ് ഭരണകൂടത്തോട് രണ്ടര ബില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബജറ്റ് വിമാനക്കമ്പനികള്‍

ട്രംപ് ഭരണകൂടത്തോട് രണ്ടര ബില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബജറ്റ് വിമാനക്കമ്പനികള്‍


വാഷിംഗ്ടണ്‍: ബജറ്റ് എയര്‍ലൈനുകളുടെ ഒരു സംഘം അമേരിക്കന്‍ സര്‍ക്കാരിനോട് രണ്ടര ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, അവേലോ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെട്ട സംഘം ഈ സഹായത്തിന് പകരമായി പിന്നീട് ഓഹരികളായി മാറാവുന്ന വാറന്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം ജെറ്റ് ഇന്ധനത്തിന് ചെലവാകുന്ന തുക മുന്‍കൂട്ടി കണക്കാക്കിയതിനെക്കാള്‍ കൂടുതലാകുമെന്ന് വിലയിരുത്തിയാണ് രണ്ടര ബില്യണ്‍ ഡോളര്‍ എന്ന സംഖ്യ നിര്‍ണ്ണയിച്ചതെന്ന് സൂചന. വര്‍ഷാവസാനം വരെ ജെറ്റ് ഇന്ധനത്തിന്റെ ശരാശരി വില ഗാലണിന് നാല് ഡോളറിന് മുകളിലായിരിക്കുമെന്നാണു കണക്കുകൂട്ടല്‍.

സാമ്പത്തിക സഹായ പാക്കേജിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അറിയുന്നു. കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികള്‍ക്ക് അനുകൂലമായി ട്രംപിന്റെ ഒവല്‍ ഓഫീസ് നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്. വിമാനക്കമ്പനികളുടെ എണ്ണം കൂടുതലാകുന്നത് മത്സരക്ഷമത വര്‍ധിപ്പിക്കും  എന്നായിരുന്നു പ്രതികരണം.