ലെബനന്‍- ഇസ്രായേല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് അനുകൂലമല്ലെന്ന് ഹിസ്ബുള്ള

ലെബനന്‍- ഇസ്രായേല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് അനുകൂലമല്ലെന്ന് ഹിസ്ബുള്ള


ബെയ്‌റൂത്ത്: ലെബനന്‍ ഇസ്രായേലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് അനുകൂലമല്ലെന്ന് ഹിസ്ബുള്ള നേതാവ് നയിം ഖാസിം പറഞ്ഞു. ഈ നീക്കം ലെബനന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലെബനനെ അസ്ഥിരതയുടെ വളയത്തിലേക്ക് തള്ളിവിടുന്ന ഗുരുതരമായ പാപത്തില്‍ നിന്ന് പിന്മാറാന്‍ ഖാസിം അധികാരികളോട് അഭ്യര്‍ഥിച്ചു.

ലെബനനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടിയുള്ള തങ്ങളുടെ പ്രതിരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുള്ളയുടെ നടപടികള്‍ ലെബനനുമായുള്ള വെടിനിര്‍ത്തല്‍ അപകടത്തിലാക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച പറഞ്ഞിരുന്നു. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പിനെ ലക്ഷ്യം വയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആസൂത്രിതവും ആസന്നവുമായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവകാശം ഇസ്രായേലില്‍ നിക്ഷിപ്തമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.