യുഎസിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുഎസിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


വാഷിംഗ്ടണ്‍: ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ മിഷന്‍ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് സംഭവം. ആത്മഹത്യയ്ക്കുള്ള സാധ്യത ഉള്‍പ്പെടെ ലോക്കല്‍ പോലീസും സീക്രട്ട് സര്‍വീസും നിലവില്‍ കേസ് അന്വേഷിക്കുന്നുണ്ട്.

2024 സെപ്റ്റംബര്‍ 18 ന് വൈകുന്നേരം ഇന്ത്യന്‍ എംബസിയിലെ ഒരു അംഗം അന്തരിച്ചുവെന്ന് അഗാധമായ ഖേദത്തോടെ സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മൃതദേഹം ഇന്ത്യയിലേക്ക് വേഗത്തില്‍ കൈമാറുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുമായും കുടുംബാംഗങ്ങളുമായും ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട് ', ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കുടുംബത്തിന്റെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക കാരണം മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.