ന്യൂയോര്‍ക്ക് സിറ്റി സബ്വേ ട്രെയിനില്‍ യാത്രക്കാരിയായ യുവതിയെ അക്രമി സ്ത്രീയെ തീ കൊളുത്തി കൊന്നു. യുവതിയെ തീ നാളങ്ങള്‍ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ സെബാസ്റ്റ്യന്‍ സപെറ്റ എന്ന 33 കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. സംഭവം കണ്ടുനിന്ന ആളുകള്‍ അവരെ രക്ഷിക്കുന്നതിന് പകരം വീഡിയോ പകര്‍ത്താനാണ് ശ്രമിച്ചതെന്ന ആരോപണമുയര്‍ന്നു.
യുവതിയെ തീകൊളുത്തിയയതിനുശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാതെ ഇരയുടെ മരണം ഉറപ്പാകുംവരെ അവിടെ കാത്തുനിന്നു. യുവതിയുടെ വസ്ത്രങ്ങളും പുതപ്പും നിമിഷങ്ങള്‍ക്കകം ചാമ്പലായി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി ആറു വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയതാണ്.
ന്യൂയോര്‍ക്ക് സിറ്റി സബ്വേ ട്രെയിനില്‍ സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തി