അസര്‍ബൈജാന്‍ വിമാനാപകടം; മരിച്ചവരുടെ എണ്ണം 42

അസര്‍ബൈജാന്‍ വിമാനാപകടം; മരിച്ചവരുടെ എണ്ണം 42


അസ്താന: കസാഖിസ്ഥാനിലെ അക്തൗ ഏരിയയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 42 ആയി. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനത്തില്‍ നിന്നും 25 യാത്രക്കാരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കസാഖിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 ഫ്‌ളൈറ്റ് നമ്പര്‍ 8243 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാല്‍ ഗ്രോസ്‌നിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു.