'M*A*S*H' ഹാസ്യപരമ്പരയിലൂടെ പ്രശസ്തയായ നടി ലോറെറ്റ സ്വിറ്റ് അന്തരിച്ചു

'M*A*S*H' ഹാസ്യപരമ്പരയിലൂടെ പ്രശസ്തയായ നടി ലോറെറ്റ സ്വിറ്റ് അന്തരിച്ചു


ന്യൂയോര്‍ക്ക് :  'M*A*S*H' എന്ന ഹാസ്യപരമ്പരയില്‍ മാര്‍ഗരറ്റ് 'ഹോട്ട് ലിപ്‌സ്' ഹൗളിഹാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ നടി ലോറെറ്റ സ്വിറ്റ് അന്തരിച്ചു.  87 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സ്വിറ്റിനെ മരിച്ചനിലയില്‍ വീട്ടുജോലിക്കാരി കണ്ടെത്തുകയായിരുന്നുവെന്ന് അവരുടെ പബ്ലിസിസ്റ്റ് ഹാര്‍ലന്‍ ബോള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രാത്രി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അവരെ സ്വാഭാവികമായാണ് കാണപ്പെട്ടതെന്നും ഹാര്‍ലന്‍ ബോള്‍ പറഞ്ഞു.
മരണവിവരം ഉച്ചയോടെയാണ് പ്രഖ്യാപിച്ചത്. മരണകാരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ അവര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്നാണ് കരുതുന്നതെന്ന് ബോള്‍ പറയുന്നു.

കൊറിയന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുഎസ് ആര്‍മി മെഡിക്കല്‍ യൂണിറ്റിനെ ('മൊബൈല്‍ ആര്‍മി സര്‍ജിക്കല്‍ ഹോസ്പിറ്റല്‍' എന്നതിന്റെ പേര്) ചിത്രീകരിച്ച ഷോയിലെ പ്രവര്‍ത്തനത്തിന് സ്വിറ്റ് 10 തവണ എമ്മി നോമിനിയായിരുന്നു.  രണ്ടുതവണ പുരസ്‌കാരം നേടുകയും ചെയ്തു. 1972 മുതല്‍ 1983 വരെ നീണ്ടുനിന്ന ഈ കോമഡിഡ്രാമ ഷോ... പരമ്പരയുടെ അവസാനം 106 ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. ഇപ്പോഴും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടിവി എപ്പിസോഡാണിത്.

പതിറ്റാണ്ടുകളായി അവര്‍ ടെലിവിഷനില്‍ പ്രവര്‍ത്തിച്ചു, 'ഹവായ് ഫൈവ്0', 'മര്‍ഡര്‍, ഷീ റോട്ട്' എന്നിവയില്‍ മറ്റ് നിരവധി ഷോകളിലും ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു... എന്നാല്‍ 'ഹോട്ട് ലിപ്‌സ്' എന്ന കഥാപാത്രമാണ് ടിവി ചരിത്രത്തില്‍ അവരുടെ സ്ഥാനം ഉറപ്പിച്ചത്.