കൊളറാഡോ: ഭാര്യയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ കൊളറാഡോയിലെ ദന്തഡോക്ടറായ ഡോ. ജെയിംസ് ടോളിവര്‍ ക്രെയ്ഗ് (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബുധനാഴ്ച നടന്ന വിധി പ്രഖ്യാപനത്തില്‍ ഇദ്ദേഹത്തിന് പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ക്രെയ്ഗിനെതിരെ ചുമത്തിയിരുന്നത്.
രണ്ട് കുട്ടികള്‍ പിതാവിനെതിരെ മൊഴി നല്‍കിയ, മൂന്നാഴ്ച നീണ്ട കൊലപാതക വിചാരണക്കൊടുവിലാണ് വിധി വന്നത്. ഭൗതിക തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും, കള്ളസാക്ഷ്യം നല്‍കാന്‍ ശ്രമിച്ചതിനും ഉള്‍പ്പെടെ അഞ്ച് അധിക കുറ്റങ്ങളും ക്രെയ്ഗിനെതിരെ ചുമത്തിയിട്ടുണ്ട്.
2023ല്‍, ആഞ്ചല ക്രെയ്ഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. സയനൈഡ്, ടെട്രാഹൈഡ്രോസോളിന്‍ എന്നിവയുടെ വിഷബാധയാണ് മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളും ടെക്‌സസിലെ ഒരു ഓര്‍ത്തോഡോണ്ടിസ്റ്റുമായുള്ള വിവാഹേതര ബന്ധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍, ആഞ്ചല വിഷാദരോഗിയായിരുന്നുവെന്നും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
2023 മാര്‍ച്ചില്‍ ആഞ്ചല ക്രെയ്ഗിന് തലകറക്കം, ഛര്‍ദ്ദി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഇത് കൂടുതല്‍ ഗുരുതരമാവുകയും കോമയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.
ശ്രദ്ധിക്കുക: ഈ വാര്‍ത്ത ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കോ നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലുമോ ആത്മഹത്യയെക്കുറിച്ച് ചിന്തകളുണ്ടെങ്കില്‍, ദയവായി സൂയിസൈഡ് & െ്രെകസിസ് ലൈഫ്‌ലൈനുമായി 988 എന്ന നമ്പറിലോ 1800273TALK (8255) എന്ന നമ്പറിലോ ബന്ധപ്പെടുക
