യൂറോപ്യന്‍ യൂണിയന് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യന്‍ യൂണിയന് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി


വാഷിംഗ്ടണ്‍: തന്റെ ആഗോള വ്യാപാര യുദ്ധങ്ങള്‍ പുനരാരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസിഡന്റ് ട്രംപ്. ഒരാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ കയറ്റുമതികളില്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ 'എവിടെയും എത്തിയില്ലെന്നും ജൂണ്‍ 1 മുതല്‍ യൂറോപ്യന്‍ ഇറക്കുമതികള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ താന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നും പ്രസിഡന്റ് വെള്ളിയാഴ്ച രാവിലെ ട്രൂത്ത് സോഷ്യല്‍ ചാനലില്‍ എഴുതി.

'ട്രേഡില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെ മുതലെടുക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ രൂപീകരിച്ച യൂറോപ്യന്‍ യൂണിയനെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് എഴുതി. ഇ യു ബ്ലോക്കിന്റെ വ്യാപാര തടസ്സങ്ങള്‍, നികുതികള്‍, കോര്‍പ്പറേറ്റ് പിഴകള്‍, മറ്റ് നയങ്ങള്‍ എന്നിവ യുണൈറ്റഡ് സ്‌റ്റേറ്റ്‌സുമായുള്ള വ്യാപാര അസന്തുലിതാവസ്ഥയ്ക്ക് കാരണമായെന്നും അത് 'തികച്ചും അസ്വീകാര്യമാണ്' എന്നും അദ്ദേഹം അവകാശപ്പെട്ടു.