വാഷിങ്ടണ്‍: യു എസിലേയ്ക്കുള്ള കുടിയേറ്റം നിര്‍ത്തിവെക്കാന്‍ നിയമ നിര്‍മാണം നടപ്പാക്കണമെന്ന ആവശ്യവുമായി ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ എം പി അന്ന പൗലിന രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അന്ന ആവശ്യം ഉയര്‍ത്തിയത്.
കുടിയേറ്റം തത്ക്കാലം നിര്‍ത്തി വയ്ക്കണമെന്നാണ് ഇവര്‍ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. പുതിയ നിയമനിര്‍മാണം നടപ്പിലാക്കി കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്തണമെന്നും അന്ന ആവശ്യം ഉന്നയിക്കുന്നു.
നിലവിലെ കുടിയേറ്റ സംവിധാനം വളരെ മോശമാണെന്നും പലരും ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും അന്ന പൗലിന ആരോപിച്ചു. കോണ്‍ഗ്രസ് പുന:രാരംഭിക്കുമ്പോള്‍ ബില്‍ അവതരിപ്പിക്കുമെന്ന് അന്ന അറിയിച്ചു.
ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ എം പി ചിപ് റോയിയും യു എസിലേക്കുള്ള എല്ലാ കുടിയേറ്റങ്ങളും താത്ക്കാലികമായി നിര്‍ത്തലാക്കാന്‍ പോസ്റ്റ് ആക്ട് നേരത്തെ അവതരിപ്പിച്ചിരുന്നു. നിലവിലെ കുടിയേറ്റ നിയമങ്ങളുടെ പുന:പരിശോധന തീരുന്നതു വരെ എല്ലാ തരത്തിലുമുള്ള കുടിയേറ്റങ്ങളും മരവിപ്പിക്കാന്‍ ആയിരുന്നു നിര്‍ദേശിച്ചത്. വിനോദ സഞ്ചാര വിസകള്‍ക്ക് മാത്രം പ്രവേശനം ഏര്‍പ്പെടുത്താനും ചിപ് റോയ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്ന രംഗത്തെത്തിയത്.
