ടറാവ: പുതിയ വര്‍ഷത്തെ ആദ്യം വരവേറ്റത് പതിവുപോലെ കിരിബാസില്‍. ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈനിനോട് ചേര്‍ന്ന് കിടക്കുന്ന പസഫിക് ദ്വീപരാഷ്ട്രമാണ് കിരിബാസ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30ഓടെയാണ് കിരിബാസില്‍ പുതുവത്സരമെത്തിയത്.
2026 പുതുവത്സരത്തെ ലോകത്തില്‍ ഏറ്റവും ആദ്യം വരവേല്‍ക്കുന്നത് ഇവിടെയാണ്. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവര്‍ഷമെത്തി.
പിന്നാലെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കെത്തുന്ന പുതുവല്‍സരം ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയില്‍ എത്തിച്ചേരുക. അമേരിക്കയിലെ ആള്‍ത്താമസമില്ലാത്ത ബേക്കര്‍ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക.
