ലോസ് ഏഞ്ചല്‍സ്: റോമിയോ ആന്റ് ജൂലിയറ്റ് ചലച്ചിത്രാവിഷ്‌ക്കാരത്തില്‍ 1968ല്‍ നായികയായി വേഷമിട്ട ഒലീവിയ ഹസ്സി നിര്യാതയായി. 73 വയസ്സായിരുന്നു.
സ്തനാര്‍ബുദ രോഗിയായ ഒലീവിയയുടെ അന്ത്യം ലോസ് ഏഞ്ചല്‍സിലെ വീട്ടിലായിരുന്നുവെന്ന് അവരുടെ പബ്ലിസിസ്റ്റ് അറിയിച്ചു.
അജ്ഞാതരായ രണ്ട് കൗമാരക്കാരെ നായക കഥാപാത്രങ്ങളായി അവതരിപ്പിക്കാന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫിറെല്ലി തീരുമാനിച്ചതാണ് ഒലീവിയയ്ക്ക് ഭാഗ്യമായത്. ചിത്രീകരണം തുടങ്ങുമ്പോള്‍ ഹസിക്ക് 15 വയസ്സായിരുന്നു പ്രായം. കൂടെ വേഷമിട്ട ലിയോനാര്‍ഡ് വൈറ്റിംഗിന് 17 വയസ്സായിരുന്നു.