വാഷിംഗ്്ടണ്‍ : അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതിയായ SNAP (Supplemental Nturition Assistance Program) ന് പൂര്‍ണ്ണമായി ഫണ്ടിംഗ് ചെയ്യണമെന്ന് നിര്‍ദേശിച്ച ഫെഡറല്‍ കോടതി ഉത്തരവ് സുപ്രീംകോടതി ജസ്റ്റിസ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ താല്‍ക്കാലികമായി റദ്ദാക്കി. വെള്ളിയാഴ്ച രാത്രി പുറത്തുവന്ന ഉത്തരവില്‍, വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ ഈ സ്‌റ്റേ ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് ജാക്‌സണ്‍ അറിയിച്ചു.
റോഡ് ഐലന്‍ഡ് ഫെഡറല്‍ ജഡ്ജി ജോണ്‍ മക്കോനല്‍ വ്യാഴാഴ്ച നല്‍കിയ ഉത്തരവില്‍, ട്രംപ് ഭരണകൂടം നവംബര്‍ മാസത്തേക്കുള്ള SNAP ആനുകൂല്യം വെള്ളിയാഴ്ചയ്ക്കകം പൂര്‍ണ്ണമായി അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഭാഗികമായ പണമടച്ചതിനെതിരെ സംസ്ഥാനങ്ങളും സാമൂഹ്യസംഘടനകളും കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നത്. എന്നാല്‍, ട്രംപ് ഭരണകൂടം അതിനെതിരെ അപ്പീല്‍ കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു.
അപ്പീല്‍ കോടതി ഭരണകൂടത്തിന് അനുകൂലമായിട്ടുള്ള സ്‌റ്റേ അനുവദിക്കാതിരുന്നതിനാല്‍, അര്‍ദ്ധരാത്രിക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അടിയന്തര ഹര്‍ജി സമര്‍പ്പിച്ചു. ഇത് പോലുള്ള ഉത്തരവ് മൂലം സര്‍ക്കാരിന് ഇന്നുതന്നെ 4 ബില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരും. അതിലൂടെ അനിവാര്യമായ സാമ്പത്തിക നാശം ഉണ്ടാകും, എന്ന് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സാവര്‍ കോടതിയില്‍ പറഞ്ഞു.
ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ സര്‍വീസ് (FNS) നിയന്ത്രിക്കുന്ന SNAP പദ്ധതിക്ക് വേണ്ട പണം, 1935ലെ Agricultural Adjustment Act Amendmentsâ സെക്ഷന്‍ 32ല്‍ നിന്നാണ് നല്‍കുന്നത്. എന്നാല്‍, അതേ ഫണ്ടില്‍ നിന്നാണ് കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതി WICക്കും പണം ലഭിക്കുന്നത്. ഈ പണം SNAP നായി ഉപയോഗിച്ചാല്‍ WICക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഭരണകൂടം വാദിച്ചു. 'പീറ്ററിനെ വിശപ്പിക്കാതെ പോളിന്റെ വയറുനിറയ്ക്കാനാവില്ല ''
എന്നാണ് സര്‍ക്കാരിന്റെ വാദം കോടതിയില്‍ പ്രതിഫലിച്ചത്.
ഇത് 'ന്യായാധിപത്യത്തിന്റെ അതിരുകള്‍ കടക്കുന്ന നടപടി'യാണെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രതികരിച്ചു. 'ഒരു ജില്ലാ കോടതി ഭരണകൂടത്തിന്റെ ധനവിന്യാസ നയങ്ങളെ മറികടക്കാനാകില്ല. ഇത് രാഷ്ട്രീയ പരിഹാരങ്ങളെ തടസ്സപ്പെടുത്തും,' ബോണ്ടി സോഷ്യല്‍ മീഡിയയില്‍ എഴുതി.
എന്നാല്‍, ഹര്‍ജി നല്‍കിയ സംസ്ഥാനങ്ങളും സാമൂഹ്യസംഘടനകളും സര്‍ക്കാരിന്റെ വാദം തള്ളി. 'അവശേഷിക്കുന്ന 23 ബില്യണ്‍ ഡോളര്‍ ഫണ്ടില്‍ നിന്ന് SNAPക്കും WICക്കും പണം നല്‍കാന്‍ മതിയാകും. 8.5 ബില്യണ്‍ SNAPക്കും, 3 ബില്യണ്‍ WICക്കും മതിയാകും, ' അവര്‍ കോടതിയില്‍ വാദിച്ചു.
ഇതിനിടെ, കലിഫോര്‍ണിയ, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, കാന്‍സസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വെര്‍മോണ്ട് തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങള്‍ SNAP ആനുകൂല്യങ്ങള്‍ വിതരണം ആരംഭിച്ചതായി അറിയിച്ചു. വിസ്‌കോണ്‍സിനില്‍ 3.37 ലക്ഷം കുടുംബങ്ങള്‍ക്ക് 104.4 മില്യണ്‍ ഡോളര്‍ വിതരണവും, കാന്‍സസില്‍ 86,000 വീടുകളില്‍ 31.6 മില്യണ്‍ ഡോളര്‍ കൈമാറ്റവുമാണ് നടന്നത്.
ജഡ്ജി മക്കോനല്‍ കഴിഞ്ഞ ആഴ്ച തന്നെ SNAP ആനുകൂല്യങ്ങള്‍ അടിയന്തരമായി അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 'ജനങ്ങള്‍ വളരെ നാളായി കാത്തിരിക്കുന്നു. ഒരു ദിവസത്തേക്കെങ്കിലും ഈ പണമടയ്ക്കല്‍ നീട്ടുന്നത് അന്യായമാണ്,' എന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞിരുന്നു.
ട്രംപ് ഭരണകൂടം ടചഅജ പണമടയ്ക്കല്‍ സര്‍ക്കാര്‍ പൂട്ടലിനിടെ നിര്‍ത്തിവെച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന ആ
രോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നത്. ഇനി കേസ് വിധി 1ാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടെ വിധിയെ ആശ്രയിച്ചിരിക്കും.
ട്രംപ് ഭരണകൂടത്തിന് ആശ്വാസം: നിര്‍ത്തിവെച്ച ഭക്ഷ്യസഹായ പദ്ധതിക്കുള്ള ഫണ്ട് തുടരണമെന്ന കീഴ്‌കോടതി തീരുമാനം താല്‍ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി
