'ദി ഗോഡ്ഫാദര്‍' താരം റോബര്‍ട്ട് ഡുവാള്‍ 95-ാം വയസ്സില്‍ അന്തരിച്ചു

'ദി ഗോഡ്ഫാദര്‍' താരം റോബര്‍ട്ട് ഡുവാള്‍ 95-ാം വയസ്സില്‍ അന്തരിച്ചു


ന്യൂയോര്‍ക്ക്: ദി ഗോഡ്ഫാദര്‍, അപോകാലിപ്‌സ് നൗ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലെ താരം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. 

മിഡില്‍ബര്‍ഗ് വര്‍ജീനിയയിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍ ഏജന്‍സി അറിയിച്ചു. 

ലോകത്തിന് അദ്ദേഹം ഓസ്‌കാര്‍ വിജയിയായ നടനും സംവിധായകനുമായിരുന്നുവെങ്കില്‍ തനിക്കദ്ദേഹം എല്ലാം സാധിക്കുന്നയാളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലൂസിയാന അനുശോചന കുറിപ്പില്‍ അറിയിച്ചു.