വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റിന്റെ വന്‍തോതിലുള്ള താരിഫ് നടപ്പാക്കലിനെ തുടര്‍ന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ട്രംപ് ഭരണകൂടം വിടാന്‍ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തന്റെ 'വിശ്വാസ്യതയെ' തകര്‍ത്തുവെന്നാണ് ബെസെന്റ് വിശ്വസിക്കുന്നതെന്ന് യു എസ് മാധ്യമ എം എസ് എന്‍ ബി സി അവതാരക സ്റ്റെഫാനി റൂള്‍ പറഞ്ഞു.
ചില ഉറവിടങ്ങളില്‍ നിന്നാണ് സ്‌കോട്ട് ബെസെന്റിന്റെ താത്പര്യം അറിഞ്ഞതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം സ്വന്തം വിശ്വാസ്യതയെയും വിപണികളിലെ ചരിത്രവും ശരിക്കും വ്രണപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പുറത്തേക്കുള്ള വഴി അന്വേഷിക്കുകയാണെന്നും റൂള്‍ വിശദമാക്കി.
ട്രംപ് എല്ലാ യു എസ് ഇറക്കുമതികള്‍ക്കും സാര്‍വത്രിക 10 ശതമാനം താരിഫും 180 രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ഏര്‍പ്പെടുത്തുകയും ചെയ്തു.
വന്‍തോതിലുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്തുകൊണ്ട് തന്റെ 521 മില്യണ്‍ ഡോളര്‍ സമ്പത്ത് കെട്ടിപ്പടുത്ത ബെസെന്റിന് ട്രംപിന്റെ 'അസംബന്ധ താരിഫ് കണക്ക്' ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് റൂള്‍ പറഞ്ഞു. ട്രംപിന്റെ താരിഫുകളെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള 'കിന്റര്‍ഗാര്‍ട്ടന്‍ തലത്തിലുള്ള ധാരണ' എന്ന നിലയിലും ചില വിമര്‍ശകര്‍ വിമര്‍ശിച്ചിട്ടുണ്ട്.
പ്രസിഡന്റിന്റെ ആന്തരിക വൃത്തത്തിലെ 'അസാധാരണ മനുഷ്യന്‍' ആയ തന്റെ ട്രഷറി സെക്രട്ടറിയെ ട്രംപ് 'ശ്രദ്ധിക്കുന്നില്ല' എന്ന് റൂളിന്റെ വൃത്തങ്ങള്‍ പറയുന്നു.