ലോസ് ആഞ്ജലസ്: കാമ്പസിലെ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിനെതിരെ പരാതി നൽകിയ മൂന്ന് ജൂത വിദ്യാർത്ഥികളും ജൂത പ്രഫസറുമായി ഒത്തുതീർപ്പിലെത്തി കാലിഫോർണിയ സർവകലാശാല. പരാതിക്കാരുമായി 60 ലക്ഷം ഡോളറിന്റെ ഒത്തുതീർപ്പാണ് സർവകലാശാലയുണ്ടാക്കിയത്. 2024ൽ തങ്ങളെ കാമ്പസിൽ തടഞ്ഞ പലസ്തീൻ അനുകൂലികൾക്ക്, പ്രതിഷേധത്തിനുള്ള അവസരം നൽകിയതുവഴി തങ്ങളുടെ പൗരാവകാശ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സർവകലാശാലക്കെതിരെ ജൂത വിദ്യാർത്ഥികളും പ്രൊഫസറും കേസ് ഫയൽ ചെയ്തത്.
യു.എസ് ജില്ല ജഡ്ജി മാർക്ക് സ്‌കാർസി കാമ്പസിലെ ജൂത വിദ്യാർത്ഥികളുടെ സുരക്ഷക്ക് പദ്ധതി ആവിഷ്‌കരിക്കാൻ നിർദ്ദേശം നൽകി.
