ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് യു എസ് നിയമനിര്‍മ്മാതാക്കള്‍

ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് യു എസ് നിയമനിര്‍മ്മാതാക്കള്‍


വാഷിംഗ്ടണ്‍: യു എസ്- ഇന്ത്യ വ്യാപാര കരാറിനെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇരുകക്ഷികളിലെയും നിയമനിര്‍മ്മാതാക്കള്‍ സ്വാഗതം ചെയ്തു. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇത് പുതിയ തുടക്കമാണെന്നും വ്യാപാരം, ഊര്‍ജ്ജസുരക്ഷ, ഭൗമരാഷ്ട്രീയം എന്നിവയ്ക്ക് ശക്തി നല്‍കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിന് ശേഷം ഈ കരാര്‍ നിര്‍ണായക മാറ്റം അടയാളപ്പെടുത്തുന്നതാണെന്ന് ഇന്ത്യന്‍- അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ രാജാ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അമേരിക്കയുടെ ഏറ്റവും നിര്‍ണായക പങ്കാളിത്തങ്ങളില്‍ ഒന്നായ യു എസ്- ഇന്ത്യ ബന്ധത്തിന് പുതിയ വ്യാപാര കരാര്‍ വലിയ മുന്നേറ്റമാണെന്ന് അദ്ദേഹം ഐ എ എന്‍ എസിനോട് പറഞ്ഞു.