ഒഹായോ: പോലീസുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഏഴുവയസുകാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ പിതാവിനെ പോലീസ് വെടിവെച്ചുകൊന്നു.
തലയില്‍ തോക്ക് വെച്ച് കൊലവിളിമുഴക്കിയ പിതാവിനോട് ഏഴുവയസ്സുകാരിയായ ഒഹായോ പെണ്‍കുട്ടി തന്നെ ഉപദ്രവിക്കരുതെന്നും എനിക്ക് ഇന്ന് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമില്ല' എന്നും പറഞ്ഞ് അപേക്ഷിക്കുന്നതിനിടയിലാണ് രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎസ് പൗരനും 43 കാരനുമായ ചാള്‍സ് റയാന്‍ അലക്‌സാണ്ടറെ പോലീസ് വെടിവെച്ചത്.
'2024 നവംബര്‍ 11 ന്, ചാള്‍സ് റയാന്‍ അലക്‌സാണ്ടര്‍ തന്റെ മകള്‍ ഓക്ലിനിനെ ഒഹായോയിലെ മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണ് സംഭവങ്ങളുടെ തുടക്കം. അലക്‌സാണ്ടറിന് കുട്ടിയുടെ കസ്റ്റഡി അവകാശങ്ങള്‍ ഇല്ലാത്തതിനാല്‍, കുട്ടിയെ തിരികെ കൊണ്ടുവരണമെന്ന് അധികൃതര്‍ താക്കീത് നല്‍കിയിരുന്നു.
മുന്നറിയിപ്പ് അനുസരിക്കാന്‍ ചാള്‍സ് തയ്യാറാകാതെ വന്നതോടെയാണ് ഒഹായോയിലെ മദീന കൗണ്ടിയില്‍ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
'ഒരു ബിസിനസ് പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം നിര്‍ത്തി, അവിടെ നിയമപാലകര്‍ ആയുധധാരിയായ പ്രതിയുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട വെടിവയ്പ്പില്‍ ഒന്നിലധികം തോക്കുകള്‍ പ്രയോഗിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ അലക്‌സാണ്ടര്‍ മരിച്ചതായി മദീന കൗണ്ടി കൊറോണര്‍ ഡോ. ഡെറാനെക് പ്രഖ്യാപിച്ചുവെന്ന് മദീന കൗണ്ടി ഷെരീഫ് ഓഫീസ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യു. എസ് പൗരനെ പോലീസ് വെടിവച്ചു കൊന്നു