ട്രംപിന്റെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാൻ അമേരിക്കൻ സെനറ്റിൽ ഇന്ന് വോട്ടെടുപ്പ്

ട്രംപിന്റെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാൻ അമേരിക്കൻ സെനറ്റിൽ ഇന്ന് വോട്ടെടുപ്പ്


വാഷിംഗ്ടൺ: ഇറാനെതിരെ നടത്തിയ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഉീിമഹറ ഠൃൗാു യുടെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കുന്ന പ്രമേയത്തിൽ ഇന്ന് അമേരിക്കൻ സെനറ്റിൽ വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ സംയുക്ത വ്യോമാക്രമണം നടത്തിയതോടെയാണ് രാഷ്ട്രീയ വിവാദം ശക്തമായത്.

ഇസ്രായേൽ ഈ സൈനിക നീക്കത്തെ 'ഓപ്പറേഷൻ ലയൺസ് റോർ' എന്നു വിശേഷിപ്പിച്ചു. അമേരിക്ക അതിനെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്നാണ് വിളിച്ചത്. ഉയർന്നുവരുന്ന സംഘർഷവും ആണവ ചർച്ചകളും നടക്കുന്നതിനിടെയാണ് മുൻകരുതൽ നടപടിയായി ആക്രമണം നടത്തിയതെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. എട്ട് മാസം മുൻപ് ഇസ്രായേലും ഇറാനും തമ്മിൽ നടന്ന പന്ത്രണ്ടുദിവസത്തെ കടുത്ത ഏറ്റുമുട്ടലിന് ശേഷമാണ് പുതിയ സംഘർഷം പിറന്നത്.

ഇറാൻ ഉടൻ പ്രതികാരനടപടി സ്വീകരിച്ചു. ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണങ്ങൾ നടത്തി. ഖത്തർ, കുവൈത്ത്, യുഎഇ, ബഹ്രൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യമിട്ടു. മാർച്ച് ഒന്നിന് ഇറാന്റെ പരമോന്നത നേതാവായ അലി ഖമനേയി  സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി മുതിർന്ന ഇറാനിയൻ നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇറാൻ പ്രതികാരം ശക്തമാക്കി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ അമേരിക്കൻ ഭൂപ്രദേശമായി കണക്കാക്കി ആക്രമിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഗൾഫ് രാജ്യങ്ങൾ കൂടുതൽ സംഘർഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, വാഷിംഗ്ടണും ടെൽ അവീവും സൈനിക നടപടികൾ ആഴ്ചകളോളം തുടർന്നേക്കാമെന്ന സൂചന നൽകി.

സംഘർഷം വ്യാപിക്കുകയാണ്. ഇറാനുമായി ബന്ധമുള്ള സായുധസംഘങ്ങളും പോരാട്ടത്തിൽ പങ്കുചേർന്നിട്ടുണ്ട്. നിരവധി രാജ്യങ്ങൾ അമേരിക്കയുടെ നടപടി വിമർശിച്ചു. അതേസമയംചില യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രധാന നേതാക്കളുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും അദ്ദേഹം സംസാരിച്ചു. ആത്മസംയമനവും സംവാദവുമാണ് പ്രശ്‌നപരിഹാരമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ട്രംപും ഇറാനിയൻ നേതാക്കളും ചർച്ചകൾക്ക് സന്നദ്ധത സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആരംഭിച്ചതിനു ശേഷം മധ്യപൂർവ്വേഷ്യയിൽ നിന്നായി 9,000ത്തിലധികം അമേരിക്കക്കാർ സുരക്ഷിതമായി നാട്ടിലെത്തിയതായി ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായത്തിനുള്ള വിവരങ്ങളും പങ്കുവച്ചു.

അതേസമയം ലെബനന്റെ തലസ്ഥാനമായ ബെയ് റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ അറിയിച്ചു.

യുദ്ധസാഹചര്യം കൂടുതൽ കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ട്രംപിന്റെ സൈനിക അധികാരങ്ങൾ നിയന്ത്രിക്കണോ എന്ന ചോദ്യമാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയം.