ഫോണിലെ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; 20കാരന്‍ പിടിയില്‍

ഫോണിലെ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; 20കാരന്‍ പിടിയില്‍


സാര്‍ഡസ്‌കി (യുഎസ്എ):  ഫാണിലെ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
20 കാരനായ വെനിസ്വേലെ സ്വദേശിയെയാണ് ഓഹിയോയില്‍ വെച്ച് സാര്‍ഡസ്‌കി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇംഗ്ലീഷില്‍ പണം തരൂ എന്ന് എങ്ങനെ പറയണമെന്നറിയാത്തതിനാല്‍ ഫോണിലെ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെയാണ് പ്രതി ബാങ്ക് കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടത്.

ട്രാന്‍സ്ലേറ്റര്‍ ആപ്പില്‍ ''പണം നേടുക', പണം ബാഗില്‍ ഇടുക'' എന്നീ സന്ദേശങ്ങള്‍ നല്‍കിയാണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് ഫോക്‌സ് 8 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിയായ യെക്‌സണ്‍ ബ്രിട്ടോ ഗോണ്‍സാലസ് അനധികൃത കുടിയേറ്റക്കാരനാണെന്നും സാര്‍ഡസ്‌കി പോലീസ് പറയുന്നു. നിയമപരമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നും തിരച്ചറിയല്‍ രേഖകളില്ലെന്നും പോലീസ് മേധാവി ജാരെഡ് ഒലിവര്‍ പറഞ്ഞു .

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്കില്‍ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റമര്‍
ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. ബാങ്കിലെ CCTV ദൃശ്യത്തില്‍ നിന്നും  പ്രതി ട്രാന്‍സിലേറ്റര്‍ ആപ്പ് ഉപയോഗിച്ച്  കൗണ്ടറിന്റെ  മുന്നില്‍ പണം ആവശ്യപ്പെടുന്നതായി കാണുന്നുണ്ട്.

ജീവനക്കാരന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാള്‍ ബാങ്ക് വിടുകയും പോലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തുകയും സ്പാനിഷ് ഭാഷയില്‍ പ്രതിയോട്  സംസാരിക്കുകയും ചെയ്തു .

പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിയുടെ ജോലി നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്നാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഇയാളുടെ മൊഴിയില്‍ താന്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാഗില്‍ തന്റെ പണം ഇടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത് എന്നും പറഞ്ഞു. മോഷണ ശ്രമം, ക്രിമിനല്‍ അതിക്രമം എന്നി കുറ്റങ്ങളാണ് ബോണ്‍സാലസിനെതിരെ ചുമത്തിയിരിക്കുന്നത്.

''എന്റെ ഇരുപത് വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇതാദ്യമായാണ് ഒരാള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നത്. ഞാനും മറ്റു ഉദ്യോഗസ്ഥരും ഇങ്ങനെ ഒരു സംഭവത്തെ നേരിടുന്നത് ആദ്യമാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഫോക്‌സ് 8 ന്യൂസിനോട് പറഞ്ഞു .

ഫെഡറല്‍ അധികൃതര്‍ക്ക് പ്രതിയെ ചോദ്യം താല്‍പ്പര്യമുണ്ടെന്നും കസ്സംസ് ആന്റ് ബോര്‍ഡര്‍ പട്രോളിംഗ് പ്രതിയെ പിടി കൂടിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു .