ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് നേരിട്ടുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് നേരിട്ടുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് അമേരിക്ക


വാഷിംഗ്ടണ്‍ : ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയ്ക്ക് നിലനില്‍ക്കുന്ന നയതന്ത്ര പ്രശ്‌നങ്ങളും തര്‍ക്കങ്ഹളും പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും അതിനെ പിന്തുണയ്ക്കുമെന്നും അമേരിക്ക. എന്നാല്‍ ചര്‍ച്ചകളുടെ ഗതിയും വ്യാപ്തിയും സ്വഭാവവും ഇരു രാജ്യങ്ങളും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതാണെന്നും അമേരിക്ക വ്യക്തമാക്കി.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനുമായുള്ള സുപ്രധാന ബന്ധങ്ങളെ യുഎസ് വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഞങ്ങള്‍ പറഞ്ഞതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, എന്നാല്‍ വേഗതയും വ്യാപ്തിയും സ്വഭാവവും നിര്‍ണ്ണയിക്കേണ്ടത് ആ രണ്ട് രാജ്യങ്ങളാണ്, അല്ലാതെ ഞങ്ങളല്ല,''- അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് നേരിട്ടുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് അമേരിക്ക