വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സ് ഒഴിഞ്ഞ ഒഹായോയില്‍ നിന്നുള്ള യുഎസ് സെനറ്റ് സീറ്റിലേക്ക് മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി താല്‍പ്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.
വാരനിരിക്കുന്ന ട്രംപിന്റെ ഭരണകൂടത്തില്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കനിനൊപ്പം ഫെഡറല്‍ ഗവണ്‍മെന്റ് ചെലവുകള്‍ ചുരുക്കുന്നതിനും ഉദ്യോഗസ്ഥരെ വെട്ടിക്കുറക്കുന്നതിനുമുള്ള ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിന്‍സിനാറ്റിയില്‍ നിന്നുള്ള 39 കാരനായ ബയോടെക് സംരംഭകന്റെ ആത്യന്തിക ലക്ഷ്യം 2026-ല്‍ ഒരു ഗവര്‍ണര്‍ ആവുക എന്നതാണ്.
സെനറ്റ് സീറ്റ് സംബന്ധിച്ച് രാമസ്വാമി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഈയടുത്ത് ചര്‍ച്ച നടത്തിയിരുന്നു, ഫെഡറല്‍ ബ്യൂറോക്രസിയെ കുറയ്ക്കുക എന്ന ലക്ഷ്യവുമായി യോജിപ്പിക്കാന്‍ സീറ്റ് എടുക്കുന്നതിനെക്കുറിച്ച് ട്രംപ് രാമസ്വാമിയോട് അനുകൂലിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനകളോട് ട്രംപിന്റെ ട്രാന്‍സിഷന്‍ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിപ്പബ്ലിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാന്‍ നൊരുങ്ങുന്ന ജെഡി വാന്‍സ് 2022ലാണ് ഒഹായോ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജെഡി വാന്‍സ് ഒഴിയുന്ന ഒഹായോ സെനറ്റ് സീറ്റില്‍ വിവേക് രാമസ്വാമിക്ക് നോട്ടം