: രേഖകളില്ലാത്ത ഒരു കുടിയേറ്റക്കാരനെ ഫെഡറല്‍ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച മില്‍വാക്കി കൗണ്ടി സര്‍ക്യൂട്ട് ജഡ്ജിക്കെതിരെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഒരു വ്യക്തിയെ തടസ്സപ്പെടുത്തിയതിനും അറസ്റ്റില്‍ നിന്ന് മറച്ചുവെച്ചതിനുമാണ് ജഡ്ജി ഹന്ന ഡുഗനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
താന്‍ നിരപരാധിയാണെന്നും കോടതിയില്‍ അത് തെളിയിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു' എന്ന് ചൊവ്വാഴ്ച ഡുഗന്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച പ്രസ്താവനയില്‍ പറഞ്ഞു.
കോടതിമുറിയിലുണ്ടായിരുന്ന ഒരു പ്രതിയെ പുറത്തെ ഇടനാഴിയില്‍ അറസ്റ്റ് ചെയ്യാന്‍ കാതത്ുനില്‍ക്കുകയായിരുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിച്ചുവെന്നാണ് ഡുഗനെതിരെ ചുമത്തിയ കുറ്റം.
ഏപ്രില്‍ 18 ന് സാധാരണ വസ്ത്രം ധരിച്ച ഫെഡറല്‍ ഏജന്റുമാര്‍ കോടതിമുറിയിലുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ഡുഗന്‍ തന്റെ കോപം ഉറക്കെ പ്രകടിപ്പിക്കുകയും, സാഹചര്യം 'അസംബന്ധമാണെന്ന്' അഭിപ്രായപ്പെടുകയും ചെയ്തു. അവര്‍ ബെഞ്ച് വിട്ട് ചേംബറില്‍ പ്രവേശിച്ചു' എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജഡ്ജി ഡുഗന്‍ ഒരു പൊതു ഇടനാഴിയില്‍ ഫെഡറല്‍ ഏജന്റുമാരെ നേരിടുകയും, അവരോട് പലതവണ പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സാക്ഷികള്‍ പറയുന്നു. ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ വ്യത്യസ്തമായ ഒരു വാറണ്ട് ആവശ്യമാണെന്ന് പറഞ്ഞതായും കോടതി രേഖകള്‍ പറയുന്നു. കോടതിയുടെ ചീഫ് ജഡ്ജിയെയും അവര്‍ ഈ വിഷയത്തില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കോടതിമുറിയിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഡുഗന്‍ അനധികൃതകുടിയേറ്റക്കാരനെയും അയാളുടെ അഭിഭാഷകനെയും പ്രധാന വാതിലുകളിലൂടെ ഹാളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും പകരം ജൂറിമാര്‍ ഉപയോഗിക്കുന്ന വാതിലിലൂടെ അവരെ പുറത്തേക്ക് പോകാന്‍ അനുവദിച്ചു എന്നാണ് സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫെഡറല്‍ ഏജന്റുമാര്‍ പുറത്തുവെച്ച് ഒരു ചെറിയ കാല്‍നട ദൂരം പിന്തുടരലിന് ശേഷമാണ് അയാളെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 25 നാണ് ആദ്യമായി കോടതിയില്‍ ഹാജരായ ഡുഗനെന്‍ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. 'ജഡ്ജ് ഡുഗന്‍ അവരുടെ അറസ്റ്റില്‍ പൂര്‍ണ്ണഹൃദയത്തോടെ ഖേദിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് ആ ഹാജര്‍ വേളയില്‍ ഡുഗന്റെ അഭിഭാഷകനായ ക്രെയ്ഗ് മസ്താന്റുവോണോ പറഞ്ഞു.
വ്യാഴാഴ്ച അവര്‍ വീണ്ടും കോടതിയില്‍ ഹാജരാകും.
രേഖകളില്ലാത്ത കുടിയേറ്റക്കാരനെ സഹായിച്ച ജഡ്ജിക്കെതിരെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
