യുഎഇ: റാസല്‍ഖൈമയില്‍ പാസഞ്ചര്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. റാസല്‍ഖൈമയിലെ അല്‍ വതാന്‍ സ്ട്രീറ്റിലാണ് അപകടം നടന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകട വിവരം അറിയിച്ചത്.
എമര്‍ജന്‍സി ടീം സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ആംബുലന്‍സ് സംഘത്തിന് പുറമേ സിവില്‍ ഡിഫന്‍സ് സംഘവും മറ്റ് വകുപ്പിലെ അഗംങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകട കാരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അന്വേഷണം പൂര്‍ത്തിയായാല്‍ കണ്ടെത്തല്‍ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയം അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമുള്ള വിവരങ്ങള്‍ വിശ്വസിച്ചാല്‍ മതിയെന്നും അഭ്യൂഹങ്ങളോ വ്യാജ വാര്‍ത്തകളോ പരത്തരുതെന്നോ മന്ത്രാലയം അറിയിച്ചു. നേരത്തെ ഫുജൈറയിലെ അപകടത്തില്‍ മൂന്ന് മലയാളികള്‍ അടക്കം 14 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 30 പേര്‍ക്ക് പരിക്കുമേറ്റിരുന്നു.
റാസല്‍ഖൈമയില്‍ പാസഞ്ചര്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു
