വാഷിംഗ്ടൺ: ചന്ദ്രയാത്ര കഴിഞ്ഞ് മടങ്ങിയ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ യാത്രികരെയും പേടകത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. കമാൻഡർ റീഡ് വൈസ്മാൻ ആണ് അവസാനമായി പുറത്തുവന്നത്. തുടർന്ന് എല്ലാവരെയും ലൈഫ് ബോട്ടിലേക്ക് മാറ്റി.
അവിടെ നിന്ന് നാവികസേനയുടെ രണ്ട് ഹെലിക്കോപ്റ്ററുകളിലേക്ക് യാത്രികരെ മാറ്റി, പിന്നീട് റിക്കവറി കപ്പലായ യുഎസ്എസ് ജോൺ പി മർത്തയിലേക്കാണ് എത്തിച്ചത്.
ദൗത്യസംഘത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. 'യാത്ര അതിവിശിഷ്ടമായിരുന്നു, ലാൻഡിങ് പൂർണ്ണമായും വിജയകരമായിരുന്നു' എന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രതികരിച്ചു. യാത്രികരെ ഉടൻ വൈറ്റ് ഹൗസിൽ കാണുമെന്നും, 'ഇത് വീണ്ടും ആവർത്തിക്കും; അടുത്ത ലക്ഷ്യം ചൊവ്വയാണ്' എന്നും അദ്ദേഹം വ്യക്തമാക്കി.
വിർജീനിയയിലെ ഷാർലറ്റ്സ്വില്ലെയിലുള്ള ട്രംപിന്റെ വൈനെറിയിൽ നിന്ന് സ്പ്ലാഷ്ഡൗൺ തൽസമയം കണ്ടതായും വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനിടെ, ബഹിരാകാശ യാത്രികർ എല്ലാവരും ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു.
ആർട്ടെമിസ് സംഘം സുരക്ഷിതം: സ്പ്ലാഷ്ഡൗണിന് പിന്നാലെ യാത്രികരെ കപ്പലിലേക്ക് മാറ്റി, ട്രംപിന്റെ അഭിനന്ദനം
