വാഷിംഗ്ടണ്‍: 2028ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് യു എസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സൂചന. നാഷണല്‍ ആക്ഷന്‍ നെറ്റ്വര്‍ക്ക് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് താന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവര്‍ റവ. ആല്‍ ഷാര്‍പ്ടണിനോട് പറഞ്ഞതെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായിരുന്നു കമല ഹാരിസ്.
തന്റെ അനുഭവവും സന്നദ്ധതയും ചൂണ്ടിക്കാട്ടി പ്രവര്‍ത്തനം തനിക്കറിയാമെന്ന് അവര്‍ പറഞ്ഞു.
പരിപാടിയിലെ പ്രഭാഷകരില്‍ ഏറ്റവും ആവേശകരമായ പ്രതികരണമാണ് ഹാരിസിന് ലഭിച്ചത്. അവരുടെ സെഷനില്‍ പങ്കെടുത്തവര്‍ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ജോഷ് ഷാപ്പിറോ, ജെ ബി പ്രിറ്റ്സ്‌കര്‍, റോ ഖന്ന എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്ത മറ്റ് സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഉള്‍പ്പെടുന്നു.
2021 മുതല്‍ 2025 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 49-ാമത് വൈസ് പ്രസിഡന്റായി ഹാരിസ് സേവനമനുഷ്ഠിച്ചു ഈ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരി, ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരി എന്നീ നേട്ടങ്ങളും സ്വന്തമാക്കി. 2020ല്‍ ഡെമോക്രാറ്റിക് ടിക്കറ്റില്‍ ജോ ബൈഡനോടൊപ്പം ചേരുന്നതിന് മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍, യു എസ് സെനറ്റര്‍ എന്നീ നിലകള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉള്‍പ്പെടുന്നു.
