നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു


ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാര്‍ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ ഉടന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.

ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ 13ന് പറ്റ്‌നയില്‍ ചേരുന്ന എന്‍ ഡി എ യോഗത്തില്‍ തീരുമാനിക്കും. സത്യപ്രതിജ്ഞ 16ന് നടക്കും. 

ബി ജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോര്‍ട്ട്.