കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ ആറു മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിക്കുമെന്നും വനിതകള്‍ക്ക് മാസം 3,000 രൂപ വീതം സഹായമായി നല്‍കുമെന്നും ബി ജെ പിയുടെ പ്രകടന പത്രികയില്‍ പറയുന്നു.
പ്രകടന പത്രിക അമിത് ഷാ പുറത്തിറക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കഴിഞ്ഞ 15 വര്‍ഷത്തെ ഭരണത്തെ അന്ധകാരത്തിന്റെ നാളുകള്‍ എന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്.
