ശരീര ദുര്‍ഗന്ധവും പെര്‍ഫ്യൂമും വഴക്കിനുള്ള വഴിയായി; വിമാന യാത്രക്കാര്‍ വഴിയിലായി

ശരീര ദുര്‍ഗന്ധവും പെര്‍ഫ്യൂമും വഴക്കിനുള്ള വഴിയായി; വിമാന യാത്രക്കാര്‍ വഴിയിലായി


ബീജിംഗ്: ശരീരത്തിന്റെ ദുര്‍ഗന്ധവും പെര്‍ഫ്യൂമിന്റെ ഗന്ധവുമായി ബന്ധപ്പെട്ട് വിമാനത്തില്‍ രണ്ട് വനിത യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന് കടിയേല്‍ക്കുന്നിടത്തേക്കെത്തി. ചൈനയില്‍ ഷെന്‍ഷെന്‍ എയര്‍ലൈന്‍സിലായിരുന്നു സംഭവം. 

ഷെന്‍ഷനില്‍ നിന്നും ഷാങ്ഹായിലേക്ക് ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് പറക്കാന്‍ തയ്യാറെടുത്തപ്പോഴാണ് വനിതാ യാത്രക്കാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതോടെ വിമാനം പുറപ്പെടാനും വൈകി. 

അടുത്തടുത്ത സീറ്റുകളിലിരുന്ന യാത്രക്കാരികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഒരാള്‍ മറ്റേയാളുടെ ശരീര ദുര്‍ഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. രണ്ടാമത്തെയാളുടെ പരാതി കടുത്ത പെര്‍ഫ്യൂം ഉപയോഗിച്ചതിനെ കുറിച്ചായിരുന്നു. 

തര്‍ക്കം ശാരീരിക ആക്രമണത്തിലേക്ക് വഴിമാറിയതോടെ ഫ്‌ളൈറ്റ് അ്റ്റന്റുകള്‍ വനിതകളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് പുരുഷ അറ്റന്‍ഡന്റുകളും രണ്ട് വനിതാ അറ്റന്‍ഡന്റുമാരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതോടെ സംഗതി കൂടുതല്‍ സങ്കീര്‍ണമാവുകയും യാത്രിക്കാരികളായ വനിതകളിലൊരാള്‍ വനിതാ ജീവനക്കാരിയെ കടിക്കുകയുമായിരുന്നു. 

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഫ്ൈള് ജീവനക്കാരി 'വായ തുറക്കൂ. നീ എന്നെ കടിച്ചു!' എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാനാവും.

ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും 'ഗുരുതരമല്ലാത്ത അവസ്ഥയിലാണെന്നും' എയര്‍ലൈന്‍ അറിയിച്ചു.

വനിതാ യാത്രക്കാരികളെ പൊലീസെത്തി വിമാനത്തില്‍ നിന്നും ഇറക്കിയെങ്കിലും രണ്ട് മണിക്കൂറിന് ശേഷം അവര്‍ വീണ്ടും വിമാനത്തില്‍ കയറി. വിമാനം മണിക്കൂറുകള്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്.