ലോകത്തിലെ ട്രില്യണയർ കോടിപതി നേട്ടത്തിൽ ഇലോൺ മസ്ക്; സ്പേസ് എക്സിന്റ ഓഹരികൾക്ക് ‌വൻ കുതിച്ചുചാട്ടം

ലോകത്തിലെ ട്രില്യണയർ കോടിപതി നേട്ടത്തിൽ ഇലോൺ മസ്ക്; സ്പേസ് എക്സിന്റ ഓഹരികൾക്ക് ‌വൻ കുതിച്ചുചാട്ടം


ന്യൂയോർക്ക്: ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സി.ഇ.ഒ ആയ ഇലോൺ മസ്‌ക് മനുഷ്യ ചരിത്രത്തിൽ ആദ്യമായി ട്രില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയായി മാറി. ലക്ഷം കോടി ഡോളർ സ്വത്ത് സമാഹരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന ഖ്യാതിയാണ് ഇലോൺ മസ്ക് സ്വന്തമാക്കിയത്. മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ ഐ.പി.ഒ (പ്രാഥമിക ഓഹരി വില്പന) പുറത്തിറക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിനെ ഈ സ്വപ്ന നേട്ടത്തിലേക്ക് നയിച്ച ആസ്തി വർദ്ധനവുണ്ടായത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി സ്പേസ് എക്സ് മാറുകയും ചെയ്തു. 

ലോകമെമ്പാടുമുള്ള നിക്ഷേപകരെ പിടിച്ചിരുത്തി. പ്രാരംഭ വിലയേക്കാൾ ഏകദേശം 30 ശതമാനം ഉയർന്ന ഓഹരി വിലയാണ് സ്പേസ് എക്സ് പ്രകടമാക്കിയത്. ഐ.പി.ഒ വഴി 75 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് സ്പേസ് എക്സ് വിറ്റഴിച്ചത്. ഇതോടെ യുഎസിൽ ലിസ്റ്റ് ചെയ്ത ആറാമത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയാക്കി സ്പേസ് എക്സ് മാറിയിട്ടുണ്ട്. ഈ വൻ കുതിപ്പോടെ കമ്പനിയുടെ ആകെ വിപണി മൂല്യം ഇപ്പോൾ 1.77 ട്രില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഐപിഒ വിലയിൽ അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സിന്റെ ഓഹരികൾ ഏകദേശം 690 ബില്യൺ ഡോളറായിരുന്നു, അതേസമയം അദ്ദേഹത്തിന്റെ ടെസ്‌ല ഓഹരികൾ അദ്ദേഹത്തിന്റെ മൊത്തം മൂല്യത്തിന്റെ ഏകദേശം 279 ബില്യൺ ഡോളറാണ്.

സ്പേസ് എക്സിലെ ഇലോൺ മസ്കിന്റെ വൻ ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തെ ലോകത്തെ ആദ്യത്തെ ട്രില്യണയർ എന്ന ചരിത്ര പദവിക്ക് അർഹനാക്കിയത്. മസ്കിന്റെ ഈ സമാനതകളില്ലാത്ത സാമ്പത്തിക നേട്ടം ആഗോള ബിസിനസ്സ് ലോകത്ത് പുതിയൊരു ചരിത്ര അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.