കാഠ്മണ്ഡു: ഹെലികോപ്റ്റര്‍ തകര്‍ന്നു അഞ്ചുപേര്‍ മരിച്ചു. നുവക്കോട്ട് ജില്ലയിലെ ശിവപുര മേഖലയിലുണ്ടായ അപകടത്തില്‍ നാല് ചൈനീസ് പൗരന്മാരും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റനുമാണ് മരിച്ചത്.
കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഡൈനാസ്റ്റിയാണ് അപകടത്തില്‍ പെട്ടത്. ഉച്ചയ്ക്ക് 1.54 ന് പുറപ്പെട്ട ഹെലികോപ്ടറിന് 1.57ഓടെ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെമായിരുന്നു.
ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അപകസ്ഥലത്തുനിന്നും ക്യാപ്റ്റന്‍ അരുണ്‍ മല്ലയ്യയുടേത് കൂടാതെ രണ്ടു പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം ലഭിച്ചു. ഒരു മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.