ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന വ്യാപകമായ അശാന്തിക്കും അക്രമങ്ങൾക്കും കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസ് ഇപ്പോൾ കത്തുകയാണെന്നും, തികച്ചും വ്യത്യസ്തമായ ഒരു ലോകത്തുനിന്നും ഹൃദയത്തിൽ വെറുപ്പുമായി എത്തിയ കുടിയേറ്റക്കാരാണ് ഒരിക്കൽ മഹത്തായിരുന്ന ആ രാജ്യത്തെ തകർത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറുപ്പുമായി വന്നവരാണ് ഫ്രാൻസിൽ കലാപം നടത്തുന്നതെന്നും മഹത്തായ ഒരു രാജ്യം അവർ തകർത്തുവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു. ഫ്രാൻസ് കത്തുകയാണെന്നും, എത്രയും പെട്ടെന്ന് അതിർത്തികൾ അടച്ച് സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച ഫ്രാൻസിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്.
രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രക്ഷോഭത്തിനിടയിൽ 150-ലധികം പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പാരീസിൽ നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടു. ലിമോജസിലെ സിറ്റി ഹാൾ തീപിടിത്തത്തിൽ ഭൂരിഭാഗവും തകർന്നു. മാഴ്സെയിൽ പ്രതിഷേധക്കാർ നഗരസഭാ മന്ദിരത്തിൽ അതിക്രമിച്ചു കയറുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിവിധ നഗരങ്ങളിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കഴിഞ്ഞ മാർച്ച് മാസത്തിൽ പാരീസിലെ ചില നഗരങ്ങളിൽ വിദ്യാർത്ഥി വിദ്യാർത്ഥി പ്രക്ഷോഭമായി ആരംഭിച്ച സമരമാണ് പിന്നീട് സർക്കാരിനെതിരെ രാജ്യവ്യാപകമായ വലിയ പ്രക്ഷോഭമായി മാറിയത്. അധ്യാപകക്ഷാമം, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ആദ്യം തെരുവിൽ ഇറങ്ങിയത്.
പണപ്പെരുപ്പം വർധിച്ചതിനെത്തുടർന്ന് പാരീസ്, നൈസ്, മാർസെയിൽ തുടങ്ങിയ നഗരങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ, ഫ്രാൻസിലുണ്ടായ വ്യാപകമായ അശാന്തിക്ക് "ജനങ്ങളുടെ കുടിയേറ്റം" കാരണമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. 'ട്രൂത്ത് സോഷ്യൽ' എന്ന പ്ലാറ്റ്ഫോമിലെ ഒരു കുറിപ്പിൽ ട്രംപ് ഇങ്ങനെ പറഞ്ഞു: "ഫ്രാൻസ് കത്തുകയാണ്! തികച്ചും വ്യത്യസ്തമായ ഒരു ലോകത്തുനിന്നുള്ള, ഹൃദയ
ഫ്രാൻസിൽ എന്താണ് സംഭവിക്കുന്നത്?
ഉയർന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവ് വർധനവിനുമെതിരായ പ്രതിഷേധങ്ങൾക്കിടെ, മുഖംമൂടി ധരിച്ച യുവാക്കൾ പാരീസിലും മറ്റ് പല നഗരങ്ങളിലും കടകൾ കൊള്ളയടിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വിവിധ നഗരങ്ങളിൽ മുഖംമൂടി ധരിച്ച സംഘങ്ങൾ തീവെപ്പുകൾ നടത്തുകയും, സിറ്റി ഹാളുകൾ ഉൾപ്പെടെയുള്ള പൊതു കെട്ടിടങ്ങൾ ആക്രമിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഫ്രാൻസിലെ ലിമോഗസിൽ, 19-ാം നൂറ്റാണ്ടിൽ നിർമിച്ച സിറ്റി ഹാൾ കെട്ടിടം തീപിടിത്തത്തിൽ പൂർണ്ണമായും കത്തിയമർന്നു. ഇത് മനഃപൂർവം തീവെച്ചതാണെന്ന് ഹോട്ട്-വിയൻ പ്രിഫെക്റ്റ് മൗറിസ് ബരാറ്റെ എൽസിഐ ടെലിവിഷനോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പ്രസംഗിക്കും
ഞായറാഴ്ച 6 പിഎംന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാക്രോണും വിവിധ മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഈ പ്രക്ഷേപണം നടക്കുകയെന്ന് എലിസി അറിയിച്ചു.
