ഇസ്രായേലി ബന്ദികളെ ഹമാസും പാലസ്തീനികളെ ഇസ്രായേലും കൈമാറി

ഇസ്രായേലി ബന്ദികളെ ഹമാസും പാലസ്തീനികളെ ഇസ്രായേലും കൈമാറി


ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിന്നാലെ മുഴുവന്‍ ബന്ദികളേയും ഹമാസ് ഇസ്രായേലിന് കൈമാറി. ആദ്യഘട്ടത്തില്‍ 7 പേരും പിന്നീട് 13 പേരും അടങ്ങുന്ന സംഘങ്ങളെയാണ് ഹമാസ് റെഡ് ക്രോസ് വഴി മോചിപ്പിച്ചത്. ഇസ്രയേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ചവരെ ഗാസയിലെ രഹസ്യ താവളത്തിലെത്തിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. 

പിന്നാലെ പാലസ്തീന്‍ തടവുകാരെ ഇസ്രായേലും  റെഡ് ക്രോസിനു കൈമാറി. 1900 തടവുകാരെയാണ് ഇസ്രായേല്‍ മോചിപ്പിക്കുന്നത്. ഹമാസ് ബന്ദികളെ കൈമാറിയതിനു പിന്നാലെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിലെത്തി. യു എസ് മുന്നോട്ടു വച്ച വെടിനിര്‍ത്തല്‍ ഉടമ്പടിക്കരാറാണ് ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

ട്രംപിനു മുന്‍പില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഇസ്രയേല്‍ പാര്‍ലമെന്റ് നന്ദി അറിയിച്ചത്.